Latest news

സംസ്ഥാനത്ത് ​ഗുണ്ടാസംഘങ്ങൾ സജീവം; മുന്നറിയിപ്പായി ഇൻറലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ സംഘങ്ങള്‍ സജീവമാകുന്നുവെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി വന്നതോടെയാണ് മണ്ണ്- മയക്കുമരുന്നു- വട്ടിപ്പലിശ സംഘങ്ങള്‍ സജീവമാകുന്നതെന്നാണ് റിപ്പോർട്ട്. ഗുണ്ടളെ കാപ്പാ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. കൊവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയും, പൊലീസ് കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ വ്യാപൃതരാവുകയും ചെയ്തതാണ് ഗുണ്ടാ...

‘ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി’; ജനുവരി ഒന്നിന് സ്കൂൾ തുറക്കുമ്പോഴുള്ള ക്രമീകരണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നു മുതൽ സ്കൂൾ തുറക്കുമ്പോൾ ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണം, 10, 12 ക്ലാസുകളിൽ 300ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാർഗനിർദേശത്തിൽ പറയുന്നു. എല്ലാ...

2021നെ കാത്ത് മഹാദുരന്തങ്ങൾ, കാന്‍സറിന് മരുന്ന്’; വീണ്ടും ചർച്ചയായി ബാബ വാംഗയുടെ പ്രവചനങ്ങൾ

കോവിഡ് മഹാമാരി, ചുഴലിക്കാറ്റ്, പേമാരി തുടങ്ങി പല കാരണങ്ങൾ കൊണ്ടും ഏറെ ദുരന്തങ്ങൾ വിതച്ച ഒരു വർഷമാണ് കടന്നു പോകുന്നത്. ആഗോളതലത്തിൽ ഭീതി പരത്തിയ കോവിഡിന് വാക്സിന്‍ എത്തിയതോടെ 2021 ആശ്വാസകരമായ വർഷം ആകുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാൽ ഇതിനിടയിലാണ് ബാബ വാംഗയുടെ പ്രവചനങ്ങൾ ചർച്ചയായിരിക്കുന്നത്. 'ബാൽക്കൻസിന്‍റെ നോസ്ട്രഡാമസ്'എന്ന് വിശേഷിപ്പിക്കപ്പെടുന്ന വംഗെലിയ ഗുഷ്തെറോവ എന്ന ബാബ വാംഗയുടെ...

നിയമസഭാ തിരഞ്ഞെടുപ്പ്; അഭിപ്രായ സര്‍വേ നടത്താൻ ഒരുങ്ങി കോൺഗ്രസ്, ചുമതല സ്വകാര്യ ഏജന്‍സികള്‍ക്ക്

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഭിപ്രായ സര്‍വേ നടത്താൻ ഒരുങ്ങി കോൺഗ്രസ്. മൂന്ന്  സ്വകാര്യ ഏജന്‍സികളെയാണ് എഐസിസി ഇതിനായി നിയോഗിച്ചിരിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുമടക്കം അഭിപ്രായങ്ങള്‍ തേടും. ജയസാധ്യതയും സ്ഥാനാര്‍ത്ഥി സാധ്യതയും അടക്കമുള്ള കാര്യങ്ങള്‍ ഏജന്‍സികള്‍ പഠിക്കും. ബംഗളൂരു ആസ്ഥാനമായുള്ള ഏജന്‍സി നിലവില്‍ കോണ്‍ഗ്രസിനായി കേരളത്തില്‍ അഭിപ്രായ സര്‍വേ നടത്തുന്നുണ്ട്. ഇതിന് പുറമേ ഡല്‍ഹിയില്‍...

കൊറോണ വൈറസ് മഹാമാരി അവസാനത്തേതല്ല, വരാനിരിക്കുന്നതേയുള്ളൂ; ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് 19 അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അഥാനം. ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി കുറേയധികം സമ്പത്ത് ചിലവാക്കുമെങ്കിലും അടുത്ത ഒരു മഹാമാരി വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ മനുഷ്യര്‍ വളരെ പിറകിലാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19ല്‍ നിന്നും ഒട്ടനവധി പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും ഇത്രയും കാലം മനുഷ്യര്‍ പേടിച്ചുകഴിയേണ്ടി വന്ന...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാന്‍ കേന്ദ്രം; 25 വെബിനാറുകള്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി

ന്യൂദല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ഉറച്ച് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. ഇതിനോടനുബന്ധിച്ച് 25 വെബിനാര്‍ നടത്തുമെന്ന് ബി.ജെ.പി അറിയിച്ചു. മുതിര്‍ന്ന നേതാക്കളേയും നിയമവിദഗ്ധരേയും ഉള്‍പ്പെടുത്തിയായിരിക്കും വെബിനാറെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. 2014 ല്‍ അധികാരത്തിലേറിയത് മുതല്‍ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഒരു രാജ്യം ഒരു...

“ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു”; അവിശ്വാസപ്രമേയ നീക്കവുമായി കോണ്‍ഗ്രസ്

ചണ്ഡീഗഢ്: ഹരിയാനയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നീക്കവുമായി കോണ്‍ഗ്രസ്. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് നിരവധി സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ഹൂഡ ആവശ്യപ്പെട്ടു. ‘ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ജെ.പിയിലെ നിരവധി എം.എല്‍.എമാര്‍ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം...

‘എന്റെ മനോഹര രാജ്യം’; യുഎഇയുടെ സൗന്ദര്യം പകര്‍ത്തിയ വീഡിയോയുമായി ശൈഖ് മുഹമ്മദ്

ദുബൈ: യുഎഇയുടെ മാസ്മരിക ഭംഗി ചിത്രീകരിച്ച വീഡിയോ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് 0.55 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെച്ചത്. യുഎഇയുടെ പ്രകൃതിദത്തമായ സൗന്ദര്യവും മരുഭൂമിയും വാദികളും കടല്‍ത്തീരങ്ങളും മനോഹരമായ ചരിത്രമുറങ്ങുന്ന കോട്ടകളുമുള്ള വീഡിയോയാണ് അദ്ദേഹം ട്വീറ്റ്...

മഞ്ചേശ്വരത്ത് കമ്പി ലോറിയില്‍ കുടുങ്ങി വൈദ്യുതിതൂണ്‍ തകര്‍ന്നുവീണ് ജീവനക്കാരന്‍ മരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കമ്പി ലോറിയില്‍ കുടുങ്ങി വൈദ്യുതിതൂണ്‍ തകര്‍ന്നുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. മഞ്ചേശ്വരം വൈദ്യുതി ഓഫീസിലെ താത്ക്കാലിക ജീവനക്കാരന്‍ മുള്ളേരിയ തോട്ടത്തുമൂലയിലെ ഉദയന്‍(45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെ മഞ്ചേശ്വരം മജ്ബയല്‍ മൂടവയലിലാണ് സംഭവം. ഉദയന്‍ മൂടവയലിലെ ഇലക്ട്രിക് തൂണില്‍ കയറി വൈദ്യുതി കമ്പി വലിക്കുന്നതിനിടെ കമ്പി അതുവഴി വന്ന...

നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി; 80 കഴിഞ്ഞവർക്കു തപാൽ വോട്ട്

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താൻ ആലോചന. മാർച്ച് രണ്ടാം വാരം വിജ്ഞാപനം ഇറങ്ങും. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ തിരഞ്ഞെടുപ്പ് നടക്കും. സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച ചെയ്തശേഷം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ തിരഞ്ഞെടുപ്പു കമ്മിഷന് റിപ്പോർട്ട് നൽകും. അടുത്തയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ തലസ്ഥാനത്തെത്തി സർക്കാരുമായും വിവിധ ഉദ്യോഗസ്ഥരുമായും...
- Advertisement -spot_img

Latest News

കനത്ത മഴ, റെഡ് അലർട്ട്; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇവിടങ്ങളിലടക്കം മൂന്ന്...
- Advertisement -spot_img