Saturday, February 21, 2026

Latest news

രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാൻ കേന്ദ്രം; നിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി

ദില്ലി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം വീണ്ടും ചർച്ചയാകുന്നു. ഈ വിഷയത്തിൽ ഉടൻ നിയമ നിർമ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. ഇക്കാര്യത്തിൽ നടപടികൾ പുരോഗമിക്കുകയാണെന്നും നിയമ നിർമ്മാണം വൈകില്ലെന്നും മന്ത്രി പറഞ്ഞു. നിയമം കൊണ്ടുവരില്ലെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ പ്രസ്താവന. കേന്ദ്ര ഭക്ഷ്യ സംസ്കരണ...

സിദ്ധു മൂസെവാല വധം; ബിഷ്‌ണോയി സംഘത്തിന്റെ അടുത്ത ലക്ഷ്യം സല്‍മാന്‍ ഖാനെന്ന് അഭ്യൂഹം, സുരക്ഷ ശക്തമാക്കി പൊലീസ്

മുംബൈ: കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി പൊലീസ്. മൂസെവാല കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയും സംഘവുമാണെന്ന് സൂചന ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് നീക്കം. നേരത്തെ ബിഷ്‌ണോയി സംഘം സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. താരത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അപ്പാര്‍ട്ടമെന്റിലും...

പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 134 രൂപ

കൊച്ചി ∙ എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില 134 രൂപ കുറച്ചു. ഇതോടെ കൊച്ചിയില്‍ വാണിജ്യസിലിണ്ടറിന് 2223.50 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. മേയ് ഒന്നിന് വാണിജ്യ സിലിണ്ടറിന് 100 രൂപ കൂട്ടിയിരുന്നു. 19 കിലോയുടെ സിലിണ്ടറിനാണു വില കുറച്ചത്. ഡൽഹിയിൽ‌ 2219, മുംബൈയിൽ 2171.50, കൊൽക്കത്തയിൽ 2322, ചെന്നൈയിൽ 2373 രൂപ എന്നിങ്ങനെയാണു...

പ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകൻ കെകെ സ്റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം കൊൽക്കത്തയിൽ

കൊല്‍ക്കത്ത: പ്രശസ്ത ഗായകന്‍ കെ.കെ  എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. കൊല്‍ക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് ഇദ്ദേഹത്തിന്‍റെ മരണം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം 53 കാരനായ കെ.കെ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സിഎംആർഐ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചു. അദ്ദേഹത്തിന്റെ...

കഴിഞ്ഞ വർഷം ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 477 കോടി രൂപ; കോൺഗ്രസിന് 74.50 കോടിയും

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 477.5 കോടി രൂപയെന്ന് കണക്ക്. 74.50 കോടിയാണ് കോൺഗ്രസിനും സംഭാവനയായി ലഭിച്ചു. ഇരുപാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിച്ച സംഭാവന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽനിന്നും ട്രസ്റ്റുകളിൽനിന്നും വ്യക്തികളിൽനിന്നുമായാണ് ബി.ജെ.പിക്ക് 4,77,54,50,077 രൂപ ലഭിച്ചത്. തെരഞ്ഞെടുപ്പ് നിയമപ്രകാരം 20,000 രൂപയിൽ കൂടുതൽ സംഭാവന ലഭിച്ച പാർട്ടികൾ...

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1161 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന. ഇന്ന് മാത്രം 1161 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. 365 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇവിടെ രണ്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും കൊവിഡ് കേസുകൾ ക്രമമായി ഉയരുകയാണ്. രാജ്യത്താകെ നിലവിൽ കൊവിഡ് ചികിത്സയിലുള്ളത് 17883 പേരാണ്. ചികിത്സയിലുള്ളത് ആകെ...

ഇത്തവണ വേനൽ മഴ 85% അധികം; ഏറ്റവും കൂടുതൽ എറണാകുളത്ത്, കുറവ് പാലക്കാട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 85 ശതമാനത്തിലധികം വേനല്‍ മഴ. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള വേനല്‍ മഴക്കാലം അവസാനിച്ചപ്പോഴാണ് സംസ്ഥാനത്ത് 85 ശതമാനത്തിലധികം മഴ ലഭിച്ചത്. സാധാരണ ഈ കാലയളവില്‍ 361.5 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 668.5 മില്ലിമീറ്റര്‍ മഴയാണ്. കഴിഞ്ഞ വര്‍ഷം 108 ശതമാനം...

രാജ്യത്ത് കള്ളനോട്ടുകൾ വർധിച്ചെന്ന് റിസർവ് ബാങ്ക്; ഏറ്റവുമധികം വ്യാജൻ അഞ്ഞൂറിന്

രാജ്യത്ത് കള്ളനോട്ടുകളുടെ (counterfeit notes) എണ്ണത്തിൽ ​ഗണ്യമായ വർധനവുണ്ടായെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India - RBI) റിപ്പോർട്ട്. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കള്ളനോട്ടുകളുടെ എണ്ണത്തിൽ 10.7 ശതമാനം വർധനവ് ഉണ്ടായെന്ന് റിസർവ് ബാങ്ക് മെയ് 27 ന് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. 500 രൂപയുടെ കള്ളനോട്ടുകളിൽ...

ഭര്‍ത്താവുമായി വഴക്കിട്ട് യുവതി ആറ് മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു; പിന്നാലെ ആത്മഹത്യാശ്രമം

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. 18 മാസം മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടികളുടെ അമ്മ രുണ ചികുരി സഹ്നിയെ (30) പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മഹദ് താലൂക്കിലെ ഖറാവലി ഗ്രാമത്തില്‍ തിങ്കളാഴ്ച...

വിക്‌സ് ഡപ്പി തൊണ്ടയിൽ കുരുങ്ങി അബോധാവസ്ഥയിലായ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

ചെന്നൈ: കളിക്കുന്നതിനിടെ വിക്സ് ഡപ്പി തൊണ്ടയില് കുരുങ്ങിയതിനെ തുടര്ന്ന് അബോധാവസ്ഥയിലായ രണ്ടുവയസ്സുകാരിക്ക് ഡോക്ടര്മാരുടെ സമയോചിത ഇടപെടലില് പുനര്ജന്മം. തമിഴ്നാട്ടിലെ തിരുവണ്ണാമല മെഡിക്കല് കോളേജിലെ ഡോക്ടര്മാരാണ് ജീവന് അപകടത്തിലായ കുഞ്ഞിനെ രക്ഷിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചെന്നൈ മേടവകം സ്വദേശി സോബന് ബാബുവിന്റെ മകള് ഹര്ഷിണി കളിക്കുന്നതിനിടെ വിക്സിന്റെ ഡപ്പി വിഴുങ്ങിയത്. തൊണ്ടയില് കുരുങ്ങി ശ്വാസതടസ്സത്തിന് കാരണമായ...
- Advertisement -spot_img

Latest News

കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ച 15 വയസ്സുകാരൻ ഒളിവിൽ; സഹോദരീഭർത്താവ് അടക്കം 5 പ്രതികൾ

കാസർകോട്: കാസർകോട് ചന്തേരയിൽ 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി. രണ്ട് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുകാരൻ ഉൾപ്പെടെയുള്ളവരാണ്...
- Advertisement -spot_img