തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം കുറച്ച് ആഴ്ചകൾ കൂടി തുടരുമെന്ന് മുന്നറിയിപ്പ്. ഓണത്തിനോട് അനുബന്ധിച്ച് നൽകിയ ഇളവുകളാണ് നിലവിലുള്ള കോവിഡ് വ്യാപനത്തിന് കാരണമെന്നും വിദഗ്ധർ പറയുന്നു. നിലവിൽ കോവിഡ് വ്യാപനം പ്രതീക്ഷിച്ചതാണ്. ഓണത്തിന് ശേഷം രോഗികളുടെ എണ്ണം ഉയരുമെന്ന് അറിയാമായിരുന്നുവെന്ന് ഐ.എം.എയുടെ സമൂഹമാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ.സുൽഫി നൂഹ് പറഞ്ഞു.
എങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട...
ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. ആരോപണ വിധേയരായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പടെയുള്ള നേതാക്കളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായതയാണ് റിപ്പോർട്ട്. ഹരിത നേതാക്കൾ വനിത കമ്മീഷന് നൽകിയ പരാതിയും പിൻവലിച്ചേക്കും.
പി.കെ നവാസിനെ രണ്ട് ആഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യും. കബിർ മുതുപറമ്പ്, വി.എ.അബ്ദുൽ വഹാബ് എന്നീ നേതാക്കൾക്കെതിരെയും നടപടിയുണ്ടാകും....
കൊച്ചി: ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്. സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി വി ഭവന്‍ എന്ന പേരില്‍ ഇ കൊമേഴ്സ് ആപ്പ് പുറത്തിറക്കുകയാണ് സമിതി. സെപ്റ്റംബര്‍ 15 മുതല്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്താനാകും.
വി ഭവൻ ആപ്പിലൂടെ ഉപഭോക്താവിന് ഇഷ്ടാനുസരണം ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാൻ...
കാസർകോട് ∙ തലപ്പാടിയിലടക്കം കേരള–കർണാടക അതിർത്തികളിൽ കർണാടക തുടരുന്ന യാത്രാ നിയന്ത്രണങ്ങളിൽ ഇളവു നൽകണമെന്ന കോടതി നിർദേശം പോലും പാലിക്കാൻ കർണാടക സർക്കാർ തയാറാവുന്നില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷറഫ്. കോടതി നിർദേശ പ്രകാരമല്ല കർണാടക സർക്കാർ നടപടി സ്വീകരിക്കുന്നതെന്ന് കേരള ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
കേരളത്തിൽ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് 72 മണിക്കൂറിനുള്ളിലെടുത്ത...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പ്രതിവാര രോഗബാധിത ജനസംഖ്യാ അനുപാതം എട്ടിന് മുകളിലെത്തിയ ആറ് തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ ഏർപ്പെടുത്തി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡ് എന്നിവിടങ്ങളിലാണ് കർശന ലോക്ഡൗൺ. ഇന്ന് അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
കോഴിക്കോട്: മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്‌ബുക്ക് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്. താലിബാൻ വിരുദ്ധ പോസ്റ്റ് പിൻവലിക്കണം എന്ന് ആവശ്യം. കടുത്ത ഭാഷയിലാണ് കത്തെന്നും പോലീസ് മേധാവിക്ക് കത്തിന്റെ പകർപ്പ് സഹിതം പരാതി...
കൊച്ചി: തുടര്‍ച്ചയായ വര്‍ധനയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,480 രൂപ. ഗ്രാമിന് പത്തു രൂപ കൂറഞ്ഞ് 4435 രൂപയായി.
രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നുന്നത്.
മംഗലാപുരം: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്താൻ ശുപാർശ. കേരളത്തിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശ. ഇവരെ ഏഴ് ദിവസം സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്ദ്ധ സമിതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുമായി നിരവധി മലയാളികൾ കർണാടകയിൽ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും മാറ്റമില്ലാതെ തുടരും. അതേസമയം ശവസംസ്കാരം, വിവാഹം തുടങ്ങി പൊതുചടങ്ങുകളിൽ പങ്കെടുക്കുന്ന ആരെങ്കിലും ഒരാൾ കോവിഡ് പോസിറ്റീവാണെന്നു വന്നാൽ ഒപ്പം പങ്കെടുത്ത എല്ലാവർക്കും പരിശോധന നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി വീണാ ജോർജിന്റെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗങ്ങളിലേതാണ് തീരുമാനം.
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം വേണോയെന്നു ശനിയാഴ്ച...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...