Wednesday, November 12, 2025

Kerala

രാത്രി കർഫ്യൂ ഇന്ന് മുതൽ; കർശന പരിശോധന നടക്കും, പൊതുഗതാതം തടസപ്പെടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കർഫ്യൂ ഇന്ന് മുതൽ നടപ്പിലാക്കും. രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് കർഫ്യൂ നടപ്പാക്കുന്നത്. അതേസമയം പകൽ സമയത്ത് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേർത്തുള്ള പൊലീസിന്റെ...

485 കോടി രൂപ എവിടെ? ലാപ്‌ടോപ്പിന്റെ പാസ് വേഡിനായി തള്ളവിരല്‍ മുറിച്ചെടുത്തു; ദുരൂഹത നീങ്ങാതെ അബ്ദുള്‍ ഷുക്കൂര്‍ കൊലപാതകം

മലപ്പുറം: രണ്ട് വര്‍ഷമായിട്ടും ദുരൂഹത നീങ്ങാതെ അബ്ദുള്‍ ഷുക്കൂര്‍ വധം. അതിക്രൂരമായ കൊലപാതകം നടന്നിട്ട് രണ്ട് വര്‍ഷമായിട്ടും കേസിലെ ദുരൂഹത മാറ്റാനോ കഴിയാതെ പോലീസ്. 2019 ഓഗസ്റ്റ് 29ന് ആണ് മലപ്പുറം സ്വദേശി വടക്കന്‍പാലൂര്‍ മേലേപീടിയേക്കല്‍ അബ്ദുല്‍ ഷുക്കൂറിനെ ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബിറ്റ്കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടമുണ്ടായതിനെ തുടര്‍ന്ന് ഷുക്കൂറിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി...

KSRTC ബസിൽനിന്ന് വീട്ടമ്മ 12 പവൻ സ്വർണം വലിച്ചെറിഞ്ഞത് അബദ്ധത്തിൽ; തിരികെ കിട്ടിയത് അദ്ഭുതകരമായി

കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ ഫറോഖ് പേട്ടയിലുള്ള പൊലീസ് സ്റ്റേഷനിൽ അസാധാരണമായ ഒരു പരാതി ലഭിച്ചു. കോട്ടയത്തു നിന്ന് വയനാട്ടിലെ സുൽത്താൻ ബത്തേരിയിലേക്കുള്ള കെ എസ് ആർ ടി സി ബസ് യാത്രക്കാരിയായ വീട്ടമ്മയാണ് പരാതിക്കാരി. രാമനാട്ടുകാരയ്ക്ക് സമീപം ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയപ്പോൾ വാങ്ങിയ വടയുടെ പൊതിയാണെന്ന് കരുതി 12...

കൈവിടാത്ത കരുതല്‍: കുഞ്ഞു മുഹമ്മദ് ഖാസിമിന് ചികിത്സയ്ക്കായ് 17.38 കോടി രൂപ ലഭിച്ചു, ഇനി പണം അയക്കേണ്ടതില്ല

കണ്ണൂര്‍: എസ്.എം.എ ബാധിച്ച ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിന്റെ ചികിത്സയക്കായ് 17.38 കോടി രൂപ ലഭിച്ചു. ഈ സാഹചര്യത്തില്‍ ചികിത്സാ സഹായധനം സ്വരൂപിക്കാനായി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ തിങ്കളാഴ്ച ബാങ്കുകളില്‍ അപേക്ഷ നല്‍കും. നിലവില്‍ ലഭ്യമായ 17.38 കോടി രൂപയില്‍ 8.5 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് മാട്ടൂല്‍ മുഹമ്മദ് ചികിത്സാ...

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 75 മരണം, ടി.പി.ആര്‍ 19.67

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ഇന്ന് അതിശക്ത മഴക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.  പത്തനംതിട്ട, അലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. 30 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കി.

മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലം എംഎല്‍എ എകെഎം അഷ്റഫിന്റെ ഓഫീസ് ഉപ്പളയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് എംഎല്‍എ സമീപിക്കാനും എംഎല്‍എയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും വേണ്ടി യാണ് എംഎല്‍എയുടെ ഓഫീസ് സജ്ജീകരിച്ചത്. ടിഎ മൂസ അധ്യക്ഷത വഹിച്ചു. മഞ്ജുനാഥ ആള്‍വ്വ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന...

കേരളത്തില്‍ നിന്ന് സൗദിയിലേക്ക് സര്‍വീസുകള്‍; ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ചകളില്‍ കോഴിക്കോട് നിന്ന് റിയാദിലേക്കും വ്യാഴാഴ്ചകളില്‍ തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. കൊച്ചി-റിയാദ്-കണ്ണൂര്‍-കൊച്ചി സര്‍വീസുകള്‍ ശനിയാഴ്ചയും കൊച്ചി-റിയാദ് സര്‍വീസുകള്‍ തിങ്കളാഴ്ചയും ആയിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. വെള്ളിയാഴ്ചകളില്‍...

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ; ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താൻ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. നേരത്തെ ജനസംഖ്യ...

കോവിഡ് വന്നയാൾ ഒറ്റ ഡോസ് കോവാക്സിൻ എടുക്കുന്നത് രണ്ട് ഡോസിന് തുല്യമെന്ന് ഐസിഎംആർ പഠനം

ന്യൂഡല്‍ഹി : നേരത്തെ കോവിഡ് ബാധിതരായ ശേഷം കോവാക്‌സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ അതേ രോഗ പ്രതിരോധശേഷിയെന്ന്  ഐ.സി.എം.ആര്‍ പഠനം. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. കോവിഡ് നേരത്തെ ബാധിച്ച ശേഷം കോവാക്സിന്റെ ഒറ്റ ഡോസ് എടുക്കുന്നവര്‍ക്ക് കോവാക്സിന്‍ രണ്ട് ഡോസ് എടുത്തവരുടെ (ഇതുവരെ രോഗബാധിതരാവാത്തവര്‍) സമാന പ്രതിരോധ ശേഷി...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img