സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാർഡുകളിലും ട്രിപ്പിൾ ലോക് ഡoൺ പ്രഖ്യാപിച്ചു. എറണാകുളത്ത് 39 ഉം കോഴിക്കോട് 32 ഉം തൃശൂരിൽ 29 ഉം പഞ്ചായത്തുകൾ മുഴുവനായി ട്രിപ്പിൾ ലോക് സൗൺ പ്രഖ്യാപിച്ചു. കൊല്ലത്ത് 22 ഉം പത്തനംതിട്ടയിൽ 17 ഉം പഞ്ചായത്തുകളിൽ സമ്പൂർണ ലോക് ഡ്യൺ. ഇവിടങ്ങളിൽ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 35,440 ആയി. ഗ്രാമിന് 15 രൂപ താഴ്ന്ന് 4430ല്‍ എത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ മാസം 11ന് 34,680 രൂപ രേഖപ്പെടുത്തിയ സ്വര്‍ണവില രണ്ടാഴ്ച കൊണ്ട് ആയിരത്തോളം രൂപയാണ് വര്‍ധിച്ചത്. പിന്നീട് ഇന്നലെ വില...
തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്തില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതി മരിച്ചു. സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സൂര്യഗായത്രി.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു പ്രതിയുടെ ആക്രമണം.
ശാരീരികവെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. ഇവരേയും അരുണ്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കണ്ണൂർ വിമാനത്താവളം വഴി ജീൻസിൽ സ്വര്‍ണം പൂശി കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടി. ജീൻസിൽ പൂശിയ 302 ഗ്രാം സ്വർണമാണ് വ്യോമ ഇന്റലിജൻസ് വിഭാഗവും കസ്റ്റംസും ചേർന്ന് പിടികൂടിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് സ്വർണക്കടത്തിന്റെ വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിക്കാനായി...
പാലക്കാട്: പതിറ്റാണ്ടുകളായി പാലക്കാട്ടെ കോൺഗ്രസിൻ്റെ പ്രമുഖ നേതാവായ എ.വി.ഗോപിനാഥ് പാർട്ടിയിൽ നിന്നും രാജിവച്ചു. മാസങ്ങളായി തന്നെ മനസ്സിൽ നിലനിന്നിരുന്ന സംഘർത്തിനൊടുവിലാണ് ഇന്ന് രാജിവയ്ക്കാനുള്ള തീരുമാനം താൻ എടുത്തതെന്ന് പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് എ.വി.ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്.
പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് താനൊരു തടസമാകാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെന്ന് എ.വി.ഗോപിനാഥ് പറഞ്ഞു. ഞാൻ...
തിരുവനന്തപുരം: പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പൂർണമായും ഷോറൂമിലേക്ക് മാറ്റുന്നു. ഡീലർ അപേക്ഷ സമർപ്പിക്കുമ്പോൾതന്നെ നമ്പർ അനുവദിക്കുന്ന വിധത്തിൽ വാഹൻ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തും.
ഓൺലൈൻ അപേക്ഷ പരിശോധിച്ച് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ രജിസ്‌ട്രേഷൻ അനുവദിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇതിൽ താമസം നേരിടുന്നെന്ന് വിൽപ്പനക്കാരുടെ പരാതിയുണ്ടായിരുന്നു. അനുവദിക്കുന്ന നമ്പറിൽ, അതിസുരക്ഷാ നമ്പർ പ്ലേറ്റ് തയ്യാറാക്കി ഘടിപ്പിച്ചാൽ മാത്രമേ വാഹനം നിരത്തിലിറക്കാനാവൂ.
പൂർണമായും...
ന്യൂഡൽഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും.
സെപ്റ്റംബർ ഒന്ന് മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിൽ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങൾ വരവുവെയ്ക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഴ്ചകൾക്ക് മുൻപാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ സമയപരിധി സെപ്റ്റംബർ ഒന്ന്...
പാലക്കാട്: സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി സ്പീക്കര്‍ എം.ബി. രാജേഷിന്റെ കുടുംബം. കുട്ടികള്‍ക്കെതിരെ പോലും നടത്തുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിക്കാതിരിക്കാനാവില്ലെന്ന് എം.ബി. രാജേഷിന്റെ ഭാര്യ നിനിത പറഞ്ഞു.
കുട്ടികള്‍ ഒരു മതത്തിന്റെ ഭാഗമാണെന്ന പ്രചാരണമാണ് നവമാധ്യമങ്ങളിലൂടെ നടത്തുന്നത് എന്നാണ് ആരോപണം.
നിലവില്‍ തങ്ങള്‍ ഒരു മതത്തിന്റേയും ഭാഗമല്ലെന്നും മതം തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും നിനിത ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുട്ടികളുടെ സ്‌കൂള്‍...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...