തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
ന്യൂഡൽഹി: കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ ദേശീയ നേതാവ് ആനി രാജ. പൊലീസിൽ ആർ.എസ്.എസ് ഗാങ് പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച ആനി രാജ സ്ത്രീസുരക്ഷക്കായി പ്രത്യേക മന്ത്രി വേണമെന്നും ആവശ്യപ്പെട്ടു.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല.
സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പും...
കാസർകോട്: അവസാന പാദത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നു. മൂന്നുമാസം പിന്നിട്ടപ്പോൾ കേരളത്തിൽ 22 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 1789.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ 1402 മില്ലിമീറ്റർ മാത്രമാണ് പെയ്തത്. ഓഗസ്റ്റിൽ സാധാരണയായി 426.7 മി.മീ. മഴ ലഭിക്കേണ്ടിടത്ത് ഇത്തവണ രണ്ടുശതമാനം കുറവ് രേഖപ്പെടുത്തി...
കാസർകോട്: ബജറ്റിൽ പ്രഖ്യാപിച്ച മഞ്ചേശ്വരം ജോയിന്റ് ആർ.ടി. ഓഫീസ് ഉടനെ പ്രവർത്തിപ്പിക്കാനകില്ലെന്ന് സർക്കാർ. സർക്കാരിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാലാണ് എന്നാണ് വിശദീകരണം. മഞ്ചേശ്വരം ജോയിന്റ് ആർ.ടി. ഓഫീസിന് ഭൂമി കണ്ടെത്തി പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിനിടെയാണ് ഈ മലക്കംമറിയൽ. നിലവിൽ സംസ്ഥാനത്ത് ആർ.ടി.ഒ. ഓഫീസ് നിലവില്ലാത്ത ഏക താലൂക്കാണ് മഞ്ചേശ്വരം. ജോയിന്റ് ആർ.ടി. ഓഫീസിനായി കുമ്പളയിൽ പഞ്ചായത്തിന്റെ കൈവശമുള്ള...
തിരുവനന്തപുരം: രാജ്യത്ത് പാചകവാതകത്തിനുള്ള വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് കൂട്ടിയത്.
എല്ലാ മാസവും ഒന്നാം തിയ്യതി പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായിട്ടാണ് വില കൂട്ടിയത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 867 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1623.50 രൂപയുമായി.
കഴിഞ്ഞ മാസവും പാചകവാതകത്തിന് വില...
കമ്യൂണിസത്തിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങുന്നുയെന്ന പ്രചരണത്തിന് പിന്നാലെ സമസ്തയ്‌ക്കെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. വിശ്വാസിയെയും അവിശ്വാസിയെയും തിരിച്ചറിയാനുള്ള യന്ത്രം സമസ്ത കണ്ടു പിടിക്കണം. എന്നിട്ട് അത് പാണക്കാടെ വീടിനു മുന്നിലും, കോഴിക്കോട് ലീഗ് ഓഫീസിനു മുന്നിലും സ്ഥാപിക്കണം. അപ്പോള്‍ അറിയാം ആര്‍ക്കെതിരെയാണ് വിശ്വാസ സംരക്ഷണ ക്യാമ്പയിന്‍ നടത്തേണ്ടതെന്ന് സമസ്തയ്ക്ക് മനസിലാകുമെന്ന്...
തിരുവനന്തപുരം: കൊറോണ വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം സി.1.2 എട്ട് രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എടുക്കാന്‍ കേരളം. വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശിധന നടത്തും. ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. 60 വയസിന് മുകളിൽ ഉള്ളവരിൽ വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കാനും തീരുമാനമായി. ഇന്നുചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
അതിവേഗം...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കോഴിക്കോട്: കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത എന്ന തലക്കെട്ടില്‍ തന്റെ ഫോട്ടോ വെച്ച് പ്രചരിക്കുന്ന വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സുന്നീ മഹല്ലു ഫെഡറേഷന്റെ ലൈറ്റ് ഓഫ് മിഹ്‌റാബ് എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെ നടത്തിയ പ്രസംഗത്തിലും തുടര്‍ന്ന് പത്രക്കാരുമായി നടത്തിയ സംസാരത്തിലും ഇത്തരം കാര്യങ്ങള്‍...
തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതി നല്‍കുന്നതിനുളള കേരളാ പൊലീസിന്‍റെ കോള്‍സെന്‍റര്‍ സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് കോള്‍സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, വിജയ്.എസ്.സാഖറെ എന്നിവരും മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155 260 എന്ന...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...