തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ മേഖലകൾ തുറക്കാൻ തീരുമാനം. സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂ...
കേരളം: സമവായചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഐഎന്‍എല്ലില്‍ വീണ്ടും തര്‍ക്കമുയരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് വഹാബ് പക്ഷം രംഗത്തെത്തിയതോടെയാണ് വീണ്ടും തര്‍ക്കം രൂപപ്പെട്ടത്. ഒരു വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ച് മഞ്ചേരിയില്‍ മെമ്പര്‍ഷിപ്പ് വിതരണം നടത്തിയെന്നാണ് പരാതി. മെമ്പര്‍ഷിപ്പ് വിതരണം രണ്ടു മാസത്തേക്ക് നിര്‍ത്തി വയ്ക്കാനായിരുന്നു സമവായ ചര്‍ച്ചയിലെ...
തിരുവനന്തപുരം: തുമ്പയില്‍ തീവണ്ടി തട്ടി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ ജയിംസ് ഒറാന്‍, ഗണേഷ് എന്നിവരാണ് മരിച്ചത്. മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് പാളത്തിലൂടെ നടക്കുന്നതിനിടെ തീവണ്ടി തട്ടിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ റെയില്‍വേപാളത്തില്‍ കണ്ടെത്തിയത്. ഇവരുടെ മൊബൈല്‍ഫോണുകളും ഹെഡ്‌സെറ്റും സംഭവസ്ഥലത്തുനിന്ന് കിട്ടിയിട്ടുണ്ട്. കെട്ടിടനിര്‍മാണ തൊഴിലാളികളായ ഇരുവരും ചിത്തിരനഗറിലാണ് താമസിച്ചിരുന്നത്.
ഇവരോടൊപ്പം താമസിക്കുന്നവരെ...
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം. ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക് ഡൗണിലടക്കം തിരുമാനം ഇന്നത്തെ അവലോകന യോഗത്തിലുണ്ടായേക്കും. ഞായറാഴ്ചത്തെ ട്രിപ്പിൾ ലോക്ക്ഡൗണക്കം പിൻവലിക്കാനുള്ള തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിലുണ്ടായേക്കും.
സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗൺ പിൻവലിക്കുന്നതിനൊപ്പം രാത്രി കാല കർഫ്യുവും പിൻവലിക്കുന്നിൽ സർക്കാർ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചക്ക്...
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരനുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന എട്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാന്റെ അമ്മ ഉൾപ്പെടെയുള്ളവർക്കാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ വലിയ ആശങ്ക ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ്...
തിരൂരാങ്ങാടി: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ലോകത്തിലെ ആദ്യത്തെ താലിബാന്‍ ആണെന്ന പ്രസ്താവനയിറക്കിയ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.
മലപ്പുറം എസ്.പി സുജിത്ത് ദാസ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖിന്റെ പരാതിയിലാണ് നടപടി.
മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. കഴിഞ്ഞ ദിവസമാണ്...
മലപ്പുറം: മലപ്പുറം എആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ മുസ്ലി ലീഗ് നേതാവും മുൻ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെടി ജലീൽ എംഎൽഎ. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ 1024 കോടിയുടെ കള്ളപ്പണമുണ്ടെന്ന് കണ്ടെത്തിയതായി കെ.ടി.ജലീൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബാങ്കിലെ ഇടപാടുകളിലെല്ലാം തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച ജലീൽ, കുഞ്ഞാലിക്കുട്ടിക്ക്...
കൊച്ചി: കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. താത്പര്യമുള്ളവർക്ക് കൊവിഷിൽഡിൻ്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്സീന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വാക്സീൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റക്സ് ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. കൊവിഷീൽഡ്...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കോഴിക്കോട്: 12-വയസുകാരന്‍ നിപ ബാധിച്ച് മരിച്ചതിന് പിന്നാലെ സമ്പര്‍ക്ക പട്ടികയിലുള്ള രോഗ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി. കുട്ടിയുടെ മാതാവും രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമടക്കം നേരത്തെ മൂന്ന് പേര്‍ക്കായിരുന്നു രോഗ ലക്ഷണങ്ങളുണ്ടായിരുന്നത്. നിലവില്‍ എട്ട് പേര്‍ക്ക് രോഗലക്ഷണമുണ്ടെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇതിനിടെ കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 251 പേരെയാണ് നിലവില്‍ സമ്പര്‍ക്ക...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...