Friday, November 14, 2025

Kerala

ഇനി കടലാസ് നോക്കി വായന വേണ്ട; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ടെലി പ്രോംപ്റ്റര്‍ വാങ്ങുന്നു; ആറ് ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ടെലി പ്രോംപ്റ്റര്‍ വാങ്ങുന്നു. പ്രോംപ്റ്റര്‍ വാങ്ങാന്‍ പിആര്‍ഡിക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. 6.26 ലക്ഷം രൂപയാണ് ഇതിനുവേണ്ടി അനുവദിച്ചിരിക്കുന്നത്. പേപ്പര്‍ നോക്കി വായിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നടപടി. പി ആര്‍ ചേംബറിലാകും പ്രോംപ്റ്റര്‍ സ്ഥാപിക്കുക. നിലവില്‍ വാര്‍ത്താ സമ്മേളനങ്ങളും മറ്റും നടത്തുമ്പോള്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സര്‍ക്കാര്‍ തീരുമാനങ്ങളും മറ്റും...

ഇൻഡോർ സ്‌റ്റേഡിയം, നീന്തൽകുളം എന്നിവ പ്രവർത്തിക്കാം; കൂടുതൽ ഇളവുകൾ അറിയിച്ച് മുഖ്യമന്ത്രി

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. ഹോട്ടലുകളിൽ ഇനിമുതൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനും അനുമതി. ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ച പുതിയ ഇളവുകൾ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 50 ശതമാനം പേർക്ക് മാത്രമായിരിക്കും ഹോട്ടലുകളിലും ബാറുകളിലും പ്രവേശനം. രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണം. എ.സി പ്രവർത്തിപ്പിക്കാനും പാടില്ല....

സമസ്ത മദ്‌റസകള്‍ നവംബര്‍ ഒന്നിന് തുറക്കും

ചേളാരി : ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി മദ്‌റസകള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കോവിഡ് 19 പശ്ചാത്തതലത്തില്‍ നിയന്ത്രണങ്ങള്‍ കാരണം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞുകിടന്ന മദ്‌റസകളാണ് നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍...

‘രോഗവ്യാപനം കുറയുന്നു, 91 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകി’

തിരുവനന്തപുരം∙ സംസ്ഥാനത്തു കോവിഡ് രോഗവ്യാപനം കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ കോവിഡ് കേസുകളുടെ വർധനയിൽ അഞ്ചുശതമാനം കുറവുണ്ടായി. കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ മുൻ ആഴ്ചയെ അപേക്ഷിച്ച് 8 ശതമാനം കുറവുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 91 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ...

സംസ്ഥാനത്ത് ഇന്ന് 16,671 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധി: വൈകിട്ട് ആറ് മുതൽ ഉപഭോ​ഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി രൂപപ്പെട്ടതിനാൽ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഇന്ന് വൈകിട്ട് ആറ് മുതൽ രാത്രി പത്ത് മണി വരെയുള്ള നാല് മണിക്കൂർ വൈദ്യുത ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർത്ഥന. കേന്ദ്ര പൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിൻ്റെ കുറവുണ്ടായതാണ് അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധിക്ക്...

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഹോട്ടലുകളിൽ ഭക്ഷണം ഇരുന്ന്​ കഴിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി. ഹോട്ടലുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതിയായിട്ടുണ്ട്. തിയേറ്ററുകൾ തുറക്കാൻ വൈകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനം ആയത്. ഇതുവരെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങാനേ അനുമതി ഉണ്ടായിരുന്നുള്ളു. ഇപ്പോൾ മുഴുവൻ...

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു

തിരുവനന്തപുരം ∙ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽനിന്നു മുതിർന്ന നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വി.എം.സുധീരൻ രാജിവച്ചു. രാജിക്കാര്യം അറിയിച്ചുള്ള കത്ത് സുധീരൻ കെപിസിസി പ്രസി‍ഡന്റ് കെ.സുധാകരനു കൈമാറി. പുനഃസംഘടനാ വിഷയത്തിൽ പ്രതിഷേധിച്ചാണു രാജിയെന്നാണു വിവരം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നു സുധീരൻ അറിയിച്ചു

കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും; കോവിഡ് അവലോകനയോ​ഗം ഇന്ന്

കേരളത്തിൽ ഇന്ന് വൈകുന്നേരം ചേരുന്ന കോവിഡ് അവലോകനയോ​ഗത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകുന്നേരം ചേരുന്ന യോ​ഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. ഹോട്ടലുകളിൽ ഇരുന്ന ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനും അനുമതി നൽകുന്ന കാര്യം യോഗം പരിഗണിക്കും. രോഗതീവ്രത കുറയുന്നത് കൊണ്ട് തിയറ്ററുകൾ തുറക്കുന്ന കാര്യവും സർക്കാരിൻറെ സജീവ പരിഗണനയിലാണ്....

ന്യൂനമർദം: സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 64.5 മില്ലിമീറ്റർ മുതൽ 115.5 മീറ്റർ മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. വടക്ക് കിഴക്കൻ ബംഗാൾ ുൾക്കടലിലും മധ്യകിഴ്കകൻ ബംഗാൾ ഉൾക്കടലിലും രൂപമെടുക്കുന്ന ന്യൂനമർദമാണ് സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാക്കുന്നത്. നാളെ പത്തനംതിട്ട,...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img