തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്(Thunderstorm) കൂടിയ മഴയ്ക്ക് (Rain)സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (Warning)അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പിൽ പറയുന്നു
ഇടിമിന്നൽ അപകടകരമായതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്....
കോഴിക്കോട്: മുസ്ലിം ലീഗ് സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും സമുദായത്തെ മറന്നുള്ള രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്നും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. എം എസ് എഫ് പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച നേതാക്കളെ പുറത്താക്കി പുതിയ നേതൃത്വത്തെ നിയോഗിച്ച ശേഷം ഹരിത സംഘടിപ്പിച്ച ആദ്യ പരിപാടിയിൽ...
തൃശൂർ: ജയിൽ മാറ്റത്തിന് ടി പി വധക്കേസ് പ്രതിയായ കൊടി സുനി പുതിയ നമ്പർ ഇറക്കിയെങ്കിലും അതും അധികൃതർ പൊളിച്ചടുക്കി. കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മിനിഞ്ഞാന്ന് രാത്രി മുതല്‍ നിരാഹാരത്തിലായിരുന്നു സുനി. പക്ഷേ, അധികൃതർ ഗൗനിക്കാത്തതിനാൽ ഇന്ന് രാവിലെ സമരം അവസാനിപ്പിച്ച് ഭക്ഷണം കഴിച്ചുതുടങ്ങി എന്നാണ് റിപ്പോർട്ട്.
വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ പാർപ്പിച്ചിരിക്കുന്ന സുനിക്ക് സെല്ലിന്...
പട്‌ന: ഒരു രാത്രി നേരംവെളുത്തപ്പോഴേക്കും കോടിപതി ആയിരിക്കുകയാണ് ബിഹാറിലെ മധുബനിയില്‍ നിന്നുള്ള ബാര്‍ബര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 'ഡ്രീം ഇലവന്‍' മത്സരത്തില്‍ വിജയിച്ചാണ് അശോക് കുമാര്‍ എന്ന ബാര്‍ബര്‍ക്ക് ഒരു കോടി രൂപ ലഭിച്ചത്.
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിന്റെ ഡ്രീം ഇലവനെ തിരഞ്ഞെടുത്താണ് അശോക് വിജയിച്ചത്. ഇരുടീമില്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
കൊച്ചി∙ കേരളത്തിൽനിന്നു കർണാടക അതിർത്തി കടക്കുന്നതിന് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാക്കിയതിന് എതിരായ ഹർജികൾ ഹൈക്കോടതി തള്ളി. കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്നതല്ല വിഷയമെന്നു വിലയിരുത്തിയാണ് കോടതി നടപടി. നിയന്ത്രണങ്ങളിൽ കേരള ഹൈക്കോടതിക്ക് ഇടപെടാനാവില്ലെന്ന കർണാടക സർക്കാരിന്റെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.
യാത്രാ നിയന്ത്രണത്തിൽ ഇളവ് ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ...
മലപ്പുറം: മുസ്ലിം ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും മുന്‍ ഭാരവാഹികളെ തളളിപ്പറഞ്ഞും പുതിയ ഹരിത നേതൃത്വം. ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില്‍ നിന്ന് ഉണ്ടാകില്ലെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു. പൊതു ബോധത്തിന് വിപരീതമായി പാർട്ടിയെടുത്ത തീരുമാനങ്ങൾ ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നുമാണ് പുതിയ ഹരിത ജനറൽ സെക്രട്ടറി റുമൈസ റഫീഖ് പ്രതികരിച്ചത്. കോഴിക്കോട്ട് നടന്ന സിഎച്ച്...
തിരുവനന്തപുരം: വീണ്ടും ജയിലിൽ പോകാൻ വേണ്ടി പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകർത്ത് യുവാവ്. ഞായറാഴ്ച്ച വൈകുന്നേരം തിരുവനന്തപുരം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭം. സ്റ്റേഷന് മുന്നിൽ കിടന്ന ജീപ്പിന്റെ ചില്ല് എറിഞ്ഞ് തകർക്കുകയായിരുന്നു.
സംഭവത്തിൽ അയിലം സ്വദേശി ബിജുവിനെ (29) പൊലീസ് പിടികൂടി. ആറ് മാസം മുൻപ് സമാനമായ രീതിയിൽ സ്റ്റേഷനു മുന്നിൽ പാർക്ക്...
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഡീസലിന് പിന്നാലെ 72 ദിവസത്തെ ഇടവേളയ്ക്കു ശേഷം പെട്രോൾ വിലയിലും വർധന. ഇന്ന് പെട്രോളിന് 22 പൈസയാണ് കൂട്ടിയത്. തുടർച്ചയായ നാലാം ദിവസവും ഡീസൽ വിലയും കൂട്ടി. ഡീസലിന്. 26 പൈസയുടെ വർധനയാണ് വരുത്തിയത്.
കൊച്ചിയിൽ ഇന്നത്തെ ഡീസൽ വില 94 രൂപ 58 പൈസയാണ്. പെട്രോൾ 101...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...