Friday, November 14, 2025

Kerala

കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഓട്ടോഡ്രൈവര്‍ സൂക്ഷിച്ചത് നാല് വര്‍ഷം; ഉടമയെത്തിയത് സിനിമാക്കഥ പോലെ

നിലമ്പൂര്‍: കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമക്ക് നല്‍കാനായി യുവാവ് സൂക്ഷിച്ച് നാല് വര്‍ഷം. ഉടമയെത്തിയതോ സിനിമാക്കഥ പോലെ. ഓട്ടോ ഡ്രൈവറായ രാമംകുത്ത് പാറേങ്ങല്‍ ഹനീഫക്കാണ് നാല് വര്‍ഷം മുമ്പ് തന്റെ ഓട്ടോയില്‍ നിന്നും രണ്ട് സ്വര്‍ണ പാദസരങ്ങള്‍ ലഭിച്ചത്. ഓട്ടോറിക്ഷ കഴുകുന്നതിനിടെ ബാക്ക് സീറ്റിനടിയില്‍ ചെളി മൂടിയ നിലയിലായിരുന്നു പാദസരങ്ങള്‍. ഒന്നര പവന്‍ തൂക്കം വരുന്നതാണിത്....

ഒരാഴ്ച മുന്‍പ് ബ്ലേഡ് വാങ്ങി സൂക്ഷിച്ചു, അമ്മയ്ക്ക് ഭീഷണി സന്ദേശമയച്ചു; നിതിനയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥിനി നിതിനയെ ക്യാമ്പസിനകത്ത് വെച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. നിതിനയെ കൊലപ്പെടുത്താനായി ഒരാഴ്ച മുന്‍പേ ബ്ലേഡ് വാങ്ങി സൂക്ഷിച്ചിരുന്നെന്ന് പ്രതി അഭിഷേക് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു. ഒരാഴ്ച മുന്‍പ് കുത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന...

ഇന്ധനവില ഇന്നും കൂട്ടി; വർദ്ധനവ് തുടർച്ചയായ മൂന്നാം ദിവസം

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും, ഡീസലിന് 32 പൈസയുമാണ് വർദ്ധിപ്പിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധനവില കൂട്ടുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 102 രൂപ 45 പൈസയും, ഡീസലിന് 95 രൂപ 54 പൈസയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104 രൂപ 42 പൈസയും, ഡീസലിന് 97 രൂപ...

കര്‍ണ്ണാടക സർക്കാരിന്റേത് അസത്യങ്ങള്‍ നിറഞ്ഞ സത്യവാങ്ങ്മൂലം; മഅ്ദനിയുടെ ഹരജി തള്ളിയ കോടതി വിധി അനീതി -പി.ഡി.പി

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയ വിധി വസ്​തുതകള്‍ മനസ്സിലാക്കാതെയും കര്‍ണാടക സര്‍ക്കാരി​െൻറ അസത്യങ്ങള്‍ നിറഞ്ഞ വാദങ്ങളെ മുഖവിലക്കെടുത്തുള്ളതുമാണെന്നും പി ഡി പി കേന്ദ്രകമ്മിറ്റി. 2014 മുതല്‍ സുപ്രിം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന മഅ്ദനിയില്‍ നിന്ന് നാളിതുവരെ...

‘പഴയ വാക്ക് മറന്നോ’? ബന്ധുനിയമന വിവാദത്തില്‍ ജലീലിനെ പരിഹസിച്ച് പി എം എ സലാം

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ട, മുന്‍ മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന പഴയ വാക്ക് ജലീൽ മറന്നിട്ടുണ്ടാകില്ലെന്ന് കരുതുന്നുവെന്ന് പി എം എ സലാം പറഞ്ഞു. സുപ്രീം കോടതി രാജ്യത്തെ...

സംസ്ഥാനത്ത് ഇന്ന് 13,834 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം∙ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കൊവിഡ് കണക്കെല്ലാം ഇനി ജാഗ്രത പോർട്ടലിൽ; സമാന്തര വിവരശേഖരണം വേണ്ടെന്ന് അവലോകനയോഗം

തിരുവനന്തപുരം: കൊവിഡ് കണക്കുകൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഇനി ഒറ്റ കേന്ദ്രീകൃത സംവിധാനം മതിയെന്ന് തീരുമാനം. കൊവിഡ് ജാഗ്രതാ പോർട്ടൽ മാത്രം ഇതിന് ഇനി ഉപയോഗിച്ചാൽ മതിയെന്നാണ് തീരുമാനം. സെപ്റ്റംബർ 22ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇനി കൊവിഡ് ജാഗ്രത പോർട്ടൽ മാത്രം മതിയെന്ന് തീരുമാനിച്ചത്. കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ യഥാസമയം അപ്ഡേറ്റാവാത്തതാണ് കൂടുതൽ...

പാലാ സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്തു കൊലപ്പെടുത്തി

പാലാ: സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിനാ മോളാണ് (22) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫുഡ് ടെക്‌നോളജി വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി കോളേജില്‍ പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം....

എ ടി എം കാർഡ് ഉപയോഗത്തിൽ ഉൾപ്പടെ സുപ്രധാന മാറ്റങ്ങൾ ഇന്നുമുതൽ, സൂക്ഷിച്ചില്ലെങ്കിൽ പണി ഉറപ്പ്, കൂടുതൽ അറിയാം

തിരുവനന്തപുരം: ബാങ്ക് ഇടപാടിൽ ഉൾപ്പടെ സുപ്രധാനമായ ചില മാറ്റങ്ങൾ ഇന്നുമുതൽ ഉണ്ടാവുകയാണ്. മൂന്ന് ബാങ്കുകളുടെ ചെക്കുകൾ അസാധുവാകുന്നതും ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകളിൽനിന്ന് ഓട്ടോ ഡെബിറ്റ് ഇല്ലാതാകുന്നതുൾപ്പടെയാണ് ഈ മാറ്റങ്ങൾ. ഇവ ശ്രദ്ധിച്ച് അതിനനുസരിച്ച് മാറിയില്ലെങ്കിൽ പണി കിട്ടുമെന്ന് നൂറു ശതമാനം ഉറപ്പാണ്. പ്രധാനമാറ്റങ്ങൾ ഇവയാണ് ഓട്ടോ ഡെബിറ്റ് ഇനിയില്ല സ്ഥിരമായ കാലയളവിൽ ബിൽ അടയ്ക്കുന്നതിനും മറ്റും ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകളിൽനിന്ന്...

വിഷം കഴിച്ചുവെന്ന സന്ദേശം സുഹൃത്തിന് അയച്ചു; നാലാം ദിനം പതിനേഴുകാരി മരിച്ചു

കിളിമാനൂര്‍: വിഷം കഴിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നാലുദിവസങ്ങള്‍ക്ക് ശേഷം മരണം സംഭവിച്ചു. വിഷം കഴിച്ച ശേഷം ആ വിവരം ഫോട്ടോ സഹിതം സുഹൃത്തായ അംബുലന്‍സ് ഡ്രൈവറെ വാട്ട്സ്ആപ്പ് വഴി അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് കാര്യമായി എടുത്തില്ല. മുളുവന വിആന്‍ഡ് എച്ച്എസ്എസ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ അല്‍ഫിയ ആണ് മരണപ്പെട്ടത്. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ്...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img