Friday, November 14, 2025

Kerala

സൗദിയിൽ മകന്റെ ജീവനെടുത്തവന് നിരുപാധികം മാപ്പുനൽകിയ ഉമ്മയ്ക്ക് സ്നേഹസമ്മാനമായി വീടൊരുങ്ങി

മകനെ വിദേശത്തു കഴുത്തറുത്തു കൊലപ്പെടുത്തിയ ഉത്തരേന്ത്യൻ യുവാവിന് മാപ്പു നൽകിയ മാതാവിന് സ്നേഹ വീടൊരുങ്ങി. ഒറ്റപ്പാലം പത്തൊൻപതാം മൈൽ പാലത്തിങ്കൽ ഐഷ ബീവിക്കാണ്  കെഎംസിസി വീടു നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽ ദാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഐഷ ബീവിയുടെ മകൻ മുഹമ്മദ് ആഷിഫ് 2011 ൽ കൊല്ലപ്പെട്ട കേസിൽ അൽഹസയിലെ കോടതി...

കര്‍ണാടകയുടെ യാത്രാ നിയന്ത്രണങ്ങള്‍ക്കെതിരേ മഞ്ചേശ്വരം എംഎല്‍എ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷറഫ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ ഫലം വേണമെന്ന നിബന്ധന റദ്ദാക്കണമെന്നാണ് ആവശ്യം. നിയന്ത്രണങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ അഷറഫ് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ...

ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

അടിമാലി: ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തി. റിയാസ് മന്‍സിലില്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. ഇടുക്കി ആനച്ചാലിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും മതാവിനും മുത്തശ്ശിക്കും മര്‍ദനമേറ്റു. കുടുംബപ്രശ്‌നങ്ങളാണ് കൊലപതകത്തില്‍ കലാശിച്ചത്. ഇരുകുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷനില്‍കേസും നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലക്കടിക്കുകയിരുന്നു. അടുത്ത ബന്ധുവായ ഷാജഹാനാണ് കുട്ടിയെ...

ചക്രവാതച്ചുഴി: വടക്കൻ കേരളത്തിൽ കനത്ത മഴ; 6 ജില്ലയിൽ ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ  പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്  എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ഇപ്പോഴും ശക്തമായി പെയ്യുകയാണ്. തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ്...

കൂടുതല്‍ ഇളവുകള്‍: 25-ന് തീയേറ്ററും ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും തുറക്കും; ചടങ്ങുകളില്‍ 50 പേര്‍വരെ

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. തീയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ തയ്യാറാക്കും. ചലച്ചിത്ര മേഖലയില്‍നിന്നുള്ളവരുടെ തുടര്‍ച്ചയായ ആവശ്യവും സമ്മര്‍ദ്ദവും പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. തീയേറ്ററുകളെ കൂടാതെ ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ...

മുസ്‌ലിം ലീഗില്‍ അച്ചടക്ക നടപടികള്‍ ശക്തമാക്കുന്നു; ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതി

മലപ്പുറം: മുസ്‌ലി ലീഗില്‍ അച്ചടക്ക നടപടികള്‍ ശക്തമാക്കുന്നു. ജില്ലാ അടിസ്ഥാനത്തില്‍ അച്ചടക്ക സമിതി നിലവില്‍ വരും. ജില്ലകളിലും ജില്ലാ പ്രവര്‍ത്തന സമിതികള്‍ വിളിക്കും. ജില്ലാതലത്തില്‍ പാര്‍ട്ടിയെ ശാക്തീകരിക്കുകയായിരിക്കും ആദ്യ കര്‍മപരിപാടി. താഴേതട്ടിലുള്ള ഘടകങ്ങളുമായി നേതൃത്വം ചര്‍ച്ച നടത്തും. പാര്‍ട്ടിയിലെയും മുന്നണിയിലെയും പ്രശ്നപരിഹാരമായിരിക്കും ഇതുവഴി ലക്ഷ്യമിടുന്നതെന്നും സലാം അറിയിച്ചു. മുസ്‌ലിം ലീഗ് പോഷകസംഘടനകളില്‍ 20 ശതമാനം വനിതാ...

പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഷൗക്കത്തലി തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ് പി, ശ്യാംസുന്ദർ ബെവ്കോ എം ഡി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. പുതുതായി ഐപിഎസ് ലഭിച്ചവരിൽ എട്ട് എസ്പിമാർക്ക് നിയമനം നൽകി. യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. ഡിഐജി എസ് ശ്യാംസുന്ദർ ആണ് ബെവ്കോയുടെ പുതിയ എംഡി. ബെവ്കോ എംഡിയായിരുന്ന യോഗേഷ് ഗുപ്തയെ  എഡിജിപി പൊലിസ് ട്രെയിനിംഗ് ആയി നിയമിച്ചു. എഡിജിപി ട്രെയിനിംഗ് എന്നത് പുതിയ...

തെരഞ്ഞെടുപ്പിലുണ്ടായത് കനത്ത തോൽവി, യു.ഡി.എഫിന്‍റെ തിരിച്ചുവരവ് ആശങ്കയില്‍: മുസ്‍ലിം ലീഗ് വിലയിരുത്തല്‍

തെരഞ്ഞെടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് മുസ്‍ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിന്‍റെ വിലയിരുത്തൽ. മുസ്‍ലിം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗത്തില്‍ ധാരണയായി. കഠിനാധ്വാനത്തിലൂടെ ലീഗിന് തിരിച്ചു വരാൻ കഴിയുമെന്ന് വിലയിരുത്തിയ പ്രവര്‍ത്തക സമിതി പക്ഷേ യു.ഡി.എഫിൻറെ തിരിച്ചുവരവില്‍ ആശങ്ക പ്രകടിപ്പിച്ചു. യു.ഡി.എഫ് എന്ന മുന്നണി സംവിധാനം പഴയ...

സംസ്ഥാനത്ത് പുതിയ 13,217 കൊവിഡ് രോഗികള്‍; 121 മരണം, ടിപിആര്‍ 13.65

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

സിനിമാ തീയേറ്ററുകൾ ഈ മാസം 25 മുതൽ തുറക്കും; കൊവിഡ് അവലോകന യോഗ തീരുമാനങ്ങൾ വൈകാതെ

തിരുവനനതപുരം: ലോക്ഡൗണിന് ശേഷം അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകൾ തുറക്കുന്നതിന് തീരുമാനമായി. ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറക്കാനാണ് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ തീയേറ്ററുകൾ തുറക്കും. പൂർണമായ തുറക്കൽ എന്നാൽ സാദ്ധ്യമാകില്ലെന്നാണ് സൂചന. ഇക്കാര്യങ്ങൾ സിനിമാ സംഘടനകളുമായി ച‌ർച്ച ചെയ്‌ത് സർക്കാർ മാർഗരേഖ പുറത്തിറക്കും. ഏതാണ്ട് ആറ്...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img