Friday, November 14, 2025

Kerala

വരും ദിവസങ്ങളിലും കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ∙ കേരളത്തിൽ മഴ കനത്തതിനു പിന്നിൽ അറബിക്കടലിലെ ചക്രവാതച്ചുഴിയും ചുഴലിക്കാറ്റും. ചക്രവാതച്ചുഴിയുടെയും പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിലെ ചുഴലിക്കറ്റിന്റെയും സ്വാധീനത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരാനാണ് സാധ്യത. മധ്യകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി നാലു ദിവസംവരെ തുടർന്നേക്കും. പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിൽ ‘ലയൺ രോക്കർ’, ‘കോംബസു’, ‘നംതെയോൺ’ ചുഴലിക്കാറ്റുകളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിൽ കോംബസുവാണ് ശക്തിയേറിയതും...

വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ഒക്ടോബര്‍ 19 വരെ പവര്‍കട്ട് ഇല്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും ഒക്ടോബര്‍ 19 വരെ പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഉണ്ടാകില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് പുറത്തുനിന്നു വാങ്ങാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. 19നു ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന സമയത്ത് പവര്‍കട്ടിലേക്ക് പോകുന്നത് ആക്ഷേപങ്ങള്‍ക്കിടയാക്കും...

നെടുമുടി വേണു അന്തരിച്ചു; അരങ്ങൊഴിഞ്ഞത് അഭിനയത്തിന്റെ അതുല്യ പ്രതിഭ

തിരുവനന്തപുരം ∙ മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73)  ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ...

വിചിത്രം, പൈശാചികം, ദാരുണം; ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരനെന്ന് കോടതി

കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അഡീഷണൽ ജില്ലാ സെഷൻസ് മജിസ്ട്രേറ്റാണ് വിധി പ്രസ്താവിച്ചത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതിയുടെ വിധി. സൂരജിനുള്ള ശിക്ഷ ബുധനാഴ്ച പ്രസ്താവിക്കും. കേരള മനസാക്ഷിയെ പിടിച്ചുലച്ച അഞ്ചൽ...

ഈരാറ്റുപേട്ട നഗരസഭാ ഭരണം വീണ്ടും യു.ഡി.എഫിന്; എല്‍.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിനെത്തിയില്ല

ഈരാറ്റുപേട്ട: തിങ്കളാഴ്ച നടന്ന നഗരസഭാ അധ്യക്ഷ തിരഞ്ഞടുപ്പില്‍ മുന്‍ നഗരസഭാ അധ്യക്ഷ മുസ്ലിം ലീഗിലെ സുഹുറ അബ്ദുല്‍ ഖാദര്‍ വീണ്ടും തിരഞ്ഞടുക്കപ്പെട്ടു. എസ്.ഡി.പി ഐ യിലെ നസീറ സുബൈറിനെയാണ് പരാജയപ്പെടുത്തിയത്. സുഹുറയ്ക്ക് 14 വോട്ടും നസീറക്ക് 5 വോട്ടും ലഭിച്ചു. 9 എല്‍.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ എത്തിയിരുന്നില്ല. യു.ഡി.എഫിലെ നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുല്‍...

കല്‍ക്കരി ക്ഷാമം: വൈദ്യുതി ലഭ്യത 20% കുറഞ്ഞാല്‍ കേരളം 15 മിനിറ്റ് ഇരുട്ടിലാവും

തിരുവനന്തപുരം: രാജ്യത്തെ കല്‍ക്കരിക്ഷാമം കാരണം താപവൈദ്യുത നിലയങ്ങളില്‍നിന്നുള്ള വൈദ്യുതിലഭ്യത കുറഞ്ഞതിനാല്‍ കേരളത്തില്‍ നേരിയതോതില്‍ വൈദ്യുതി നിയന്ത്രണമുണ്ടാവും. എന്നാല്‍, ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വൈദ്യുതി ഉപയോഗം കുറച്ചുനിര്‍ത്തിയാലേ പ്രതിസന്ധി മറികടക്കാനാവൂ. അതിന്റെ ഭാഗമായാണ് നിയന്ത്രണം. ഉപയോക്താക്കള്‍ കുറഞ്ഞ പ്രദേശങ്ങളിലെ ഫീഡറുകള്‍ അല്പനേരം നിര്‍ത്തിയും വോള്‍ട്ടേജ് നിയന്ത്രിച്ചുമാണ് ഇപ്പോള്‍ ഉപയോഗം കുറയ്ക്കുന്നത്. ഇത് തുടരും. മഴപെയ്യുന്നതിനാല്‍ ആവശ്യകതയില്‍ വര്‍ധനയുണ്ടാകാത്തത്...

കാന്തപുരത്തിനെതിരായ സി.ഐ.ടി.യു നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

കൊച്ചി: എ.പി. അബൂബക്കര്‍ മുസ്‌ലിയാരെക്കുറിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം നടത്തിയ പരാമര്‍ശം വിവാദത്തില്‍. കളമശേരി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ കെ.എന്‍. ഗോപിനാഥ് നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. മാധ്യമം ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ക്കിടയില്‍ കാന്തപുരം വിഭാഗത്തിന് വലിയ സ്വാധീനമില്ലെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിലര്‍ സീറ്റിന് കാന്തപുരത്തിന്റെ പിന്നാലെ...

സംസ്ഥാന ബിജെപിയില്‍ തര്‍ക്കം രൂക്ഷം; വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ‘ലെഫ്റ്റ് അടിച്ച്’ നേതാക്കൾ

തിരുവനന്തപുരം: പുന:സംഘടനയെ ചൊല്ലിയുള്ള പ്രതിഷേധം സംസ്ഥാന ബിജെപിയിൽ (BJP) തുടരുന്നു. ചാനൽ ച‍ർച്ചക്കുള്ള പാർട്ടിയുടെ വാട്സാപ്പ് (whatsapp) ഗ്രൂപ്പിൽ നിന്നും മുതിർന്ന നേതാക്കൾ പുറത്തുപോയി. പികെ കൃഷ്ണദാസ്, എംടി രമേശ്, എഎൻ രാധാകൃഷ്ണൻ എന്നിവരാണ് പുറത്തുപോയത്. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അഡ്മിനായ ഗ്രൂപ്പാണിത്. കൃഷ്ണദാസ് പക്ഷത്തെ പിആർ ശിവശങ്കരനെ ചാനൽ ചർച്ചകളിൽ നിന്നും കഴിഞ്ഞ ദിവസം...

സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കൊവിഡ്, 12,655 പേർ രോഗമുക്തരായി, 85 മരണം

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കേരളവും വൈദ്യുതി നിയന്ത്രണത്തിലേക്ക്; പവര്‍ക്കട്ട് അടക്കം ആലോചനയിലെന്ന് മന്ത്രി

തിരുവനന്തപുരം: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായത് കേരളത്തെയും ബാധിക്കും. കേരളവും വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുമെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്. കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ പവര്‍ക്കട്ട് അടക്കമുള്ള നടപ്പിലാക്കാനുള്ള ഉദ്ദേശത്തിലാണ് കെഎസ്ഇബി. രാജ്യത്തെ കല്‍ക്കരി ക്ഷാമം കേരളത്തെ ബാധിച്ചു കഴിഞ്ഞതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. കൂടംകുളത്തു നിന്ന് ഇന്നലെ 30...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img