Saturday, November 15, 2025

Kerala

പുഞ്ഞാറിൽ കെഎസ്ആർടിസി മുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി: വിഡിയോ

പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ ഒരാള്‍ പൊക്കത്തോലം വെള്ളമാണ് ഉണ്ടായിരുന്നത്. ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തിറക്കി. ജില്ലയിൽ കളക്ടർ സൈന്യത്തിന്റെ സഹായം തേടി. വിഡിയോ റിപ്പോർട്ട് കാണാം.

മഞ്ചേശ്വരം മൊറത്തണയിൽ മദ്രസ അധ്യാപകന്റെ മൊബൈൽഫോണും കാറും കവർന്നതായി പരാതി

മഞ്ചേശ്വരം: മദ്രസ അധ്യാപകന്റെ മൊബൈൽഫോണും കാറും കവർന്ന സംഘം ഇവ തിരികെ നൽകാൻ പണം ആവശ്യപ്പെട്ടതായി പരാതി.മൊറത്തണയിൽ വാടകയ്ക്ക് താമസിക്കുന്ന കർണാടക പുത്തൂർ സ്വദേശിയായ മദ്രസ അധ്യാപകൻ കെ.ആർ. ഹുസൈൻ ദാരിമിയാണ് മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയത്. രണ്ടുദിവസം മുൻപ് രാത്രിയിൽ ക്വാർട്ടേഴ്‌സ് അക്രമിച്ച് കടന്ന സംഘം ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നും നൽകാത്തതിനേ തുടർന്ന്...

പെരുമഴ, ചെറുമേഘവിസ്‌ഫോടനങ്ങള്‍; പ്രളയഭീതിയില്‍ കേരളം; നദികള്‍ കരകവിയുന്നു; അഞ്ചു ജില്ലകളില്‍ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് പെരുമഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് മുകളിലെത്തിയതോടെ, രണ്ടു ദിവസം തീവ്രമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുകയാണ്. അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതി തീവ്ര...

മലയാളി 10 വർഷം കൊണ്ട് കുടിച്ചുതീർത്തത് 1.15 ലക്ഷം കോടിയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക് പുറത്ത്

തിരുവനന്തപുരം: മലയാളി കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് എത്ര കോടി രൂപയുടെ മദ്യം (Liquor) കുടിച്ചുണ്ടാകും? ലഹരിവിമുക്തിക്കായി എത്ര കോടി രൂപ സര്‍ക്കാര്‍ ചെലഴിച്ച് കാണും? ആ കണക്ക് ഞെട്ടിക്കുന്നതാണ്.  മലയാളി പത്ത് വർഷം കൊണ്ട് കുടിച്ചത് 1.15 ലക്ഷം കോടി രൂപയുടെ മദ്യമാണ്. ഏഷ്യാനെറ്റ്ന്യൂസിന്‍റെ വിവരാവകാശ അപേക്ഷയിലാണ് ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്. 2010-11 മുതല്‍...

ഒന്നര വയസുകാരിയെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നതെന്ന് അമ്മ; കൊലക്കുറ്റത്തിന് കേസ്

കണ്ണൂർ പാത്തിപ്പാലത്ത് ഒന്നരവയസുകാരി പുഴയിൽ വീണ് മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. തന്നെയും കുഞ്ഞിനെയും ഭർത്താവ് പുഴയിൽ തള്ളിയിട്ടതാണെന്ന് അമ്മ സോന പൊലീസിന് മൊഴി നൽകി. പുഴയിൽ വീണ ഇരുവരെയും നാട്ടുകാർ കരയ്ക്കെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ആദ്യം അപകടമെന്ന കരുതിയെങ്കിലും അമ്മയുടെ മൊഴി വന്നതോടെ കൊലപാതകമാണെന്ന് വ്യക്തമായി. തലശ്ശേരി കുടുംബകോടതി ജീവനക്കാരൻ പത്തായക്കുന്ന് കുപ്പ്യാട്ട്...

കാരാട്ട് റസാഖ് ഐഎൻഎല്ലിലേക്ക്; സിപിഎമ്മിന്റെ അനുമതിയ്ക്കായി കാത്തിരിക്കുന്നു

കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഐഎൻഎല്ലിലേക്കെന്ന് സൂചന. സി.പി.ഐ.എമ്മിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഐ.എൻ.എല്ലിൽ ചേരുകയുള്ളൂ എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിലായാണ് കാരാട്ടിനെ ഐ.എൻഎല്ലിലേക്ക് കൂടുമാറാനൊരുങ്ങുന്നത്. കൊടുവള്ളിയിലെ തോൽവിക്ക് പിന്നിൽ വൻ ഗൂഢാലോചന നടന്നും വോട്ട് ചോർന്നിട്ടുണ്ടെന്ന് തിരിഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായെന്നും കാരാട്ട് റസാഖ് ആരോപിച്ചിരുന്നു. എന്നാൽ സിപിഎമ്മിനോട് പരാതിപ്പെട്ടിട്ടും...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് 480 രൂപ കുറഞ്ഞ് 35,360 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 35,360 ആയി. ഗ്രാമിനാകട്ടെ 60 രൂപ കുറഞ്ഞ് 4420 ലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം 47,214 നിലവാരത്തിലാണ്.  

70900 രൂപയുടെ ഐഫോണ്‍ ആമസോണില്‍ ബുക്ക് ചെയ്തു; ആലുവ സ്വദേശിക്ക് കിട്ടിയത് വിം സോപ്പും, 5 രൂപ നാണയവും.!

ആലുവ: ആമസോണില്‍ നിന്നും ഐഫോണ്‍ 12 ബുക്ക് ചെയ്ത ആലുവ സ്വദേശിയായ പ്രവാസിക്ക് ലഭിച്ചത് വിം സോപ്പും, അഞ്ച് രൂപ നാണയവും. ആലുവ തോട്ടുമുഖം സ്വദേശിയായ നൂറുള്‍ അമീനാണ് ഈ ദുരാനുഭവം നേരിട്ടത്. ആമസോണില്‍ പരാതി നല്‍കിയ നൂറുള്‍, ആലുവ സൈബര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 12നാണ് ഐഫോണ്‍ 12 സ്മാര്‍ട്ട്ഫോണ്‍...

സംസ്ഥാനത്ത് ഈ മാസം 22 ന് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സിഎസ്ബി (CSB) ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസർവ് ബാങ്ക് (reserve bank of india) നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും, താൽക്കാലിക നിയമനം നിർത്തലാക്കുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് സിഎസ്ബി ബാങ്ക്...

ന്യൂനമർദം: സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 64.5 മില്ലിമീറ്റർ മുതൽ 115.5 മീറ്റർ മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. വടക്ക് കിഴക്കൻ ബംഗാൾ ുൾക്കടലിലും മധ്യകിഴ്കകൻ ബംഗാൾ ഉൾക്കടലിലും രൂപമെടുക്കുന്ന ന്യൂനമർദമാണ് സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാക്കുന്നത്. നാളെ പത്തനംതിട്ട,...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img