Wednesday, April 24, 2024

Latest news

ശ്രദ്ധിക്കുക! കേരളത്തിൽ കൊടും ചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥയും; 9 ജില്ലയിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 2024 മാർച്ച് 13 മുതൽ 17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 37...

രാജ്യത്ത് റോട്ട്‌വീലര്‍, പിറ്റ്ബുൾ അടക്കം 23 ഇനം നായ്ക്കളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

അപകടകാരികളായ നായ ഇനങ്ങളുടെ ഇറക്കുമതിയും ബ്രീഡിങ്ങും വില്‍പ്പനയും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. അപകടകാരികളായ നായ്ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മനുഷ്യജീവന് അപകടകരമാകുണ്ണ ഇനങ്ങളുടെ പട്ടിക കേന്ദ്രം തയാറാക്കിയിട്ടുണ്ട്. ഈ ഇനങ്ങളുടെ മിശ്രിതവും സങ്കരയിനങ്ങളും നിരോധനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിരോധിക്കപ്പെട്ട ഇനങ്ങള്‍ പിറ്റ്ബുള്‍ ടെറിയര്‍, റോട്ട് വീലര്‍, ടോസ ഇനു, അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില...

‘അടിസ്ഥാനപരമായി വിവേചനമുള്ളത്’; പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്ക പ്രകടപ്പിച്ച് ഐക്യരാഷ്ട്രസഭയും യുഎസും

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്ക പ്രകടപ്പിച്ച് ഐക്യരാഷ്ട്രസഭയും യുഎസ് സർക്കാരും. അടിസ്ഥാനപരമായി വിവേചനമുള്ളതെന്നാണ് പൗരത്വ നിയമത്തെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. വിജ്ഞാപനത്തെക്കുറിച്ച് ആശങ്കയുണ്ട്, ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ‘2019 ൽ ഞങ്ങൾ പറഞ്ഞതുപോലെ, സിഎഎ അടിസ്ഥാനപരമായി വിവേചനം...

സിഎഎ വിരുദ്ധ സമരം; സംസ്ഥാനത്ത് വീണ്ടും കേസ്, വിടി ബൽറാം അടക്കം 62 പേർ പ്രതികൾ

സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കെതിരെ വീണ്ടും കേസെടുത്ത് സംസ്ഥാന സർക്കാർ. ഇന്നലെ രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്ത കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബൽറാം അടക്കം 62 പേർക്കെതിരെയാണ് കേസ്. അതേസമയം കെപിസിസിയുടെ നേതൃത്വത്തിൽ ഇന്നും രാജ്ഭവന് മുന്നിൽ പ്രതിഷേധം നടക്കും. രാജ്യത്തിനു അംഗീകരിക്കാൻ കഴിയാത്ത കരിനിയമമാണ് പൗരത്വ നിയമമെന്നാണ് വിടി ബൽറാം...

കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് സിവോട്ടര്‍ അഭിപ്രായ സര്‍വ്വേ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ. എല്‍ഡിഎഫും എന്‍ഡിഎയും ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്നാണ് സര്‍വ്വേ പറയുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇത്തവണയും മത്സരിക്കുന്നത് 2019-ലേതിന് സമാനമായി വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20-ല്‍ 20 സീറ്റുകളിലും ജയിക്കും....

രഞ്ജി ഫൈനൽ കാണാൻ വന്ന സച്ചിനും രോഹിത്തിനും മുന്നിൽ സച്ചിന്‍റെ റെക്കോർഡ് തകർത്ത് സർഫറാസിന്‍റെ അനുജൻ മുഷീർ ഖാൻ

മുംബൈ: രഞ്ജി ട്രോഫി ഫൈനല്‍ കാണാന്‍ വന്ന ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ സാക്ഷി നിര്‍ത്തി അദ്ദേഹം 29 വര്‍ഷം മുമ്പ് സ്ഥാപിച്ച റെക്കോര്‍ഡ് പഴങ്കഥയാക്കി ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍റെ സഹോദരന്‍ മുഷീര്‍ ഖാന്‍. രഞ്ജി ഫൈനലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ താരമെന്ന റെക്കോര്‍ഡാണ് ഇന്നലെ വിദര്‍ഭക്കെതിരെ രണ്ടാം...

പൗരത്വ ഭേദ​ഗതി നിയമം; എന്തുകൊണ്ട് എതിർക്കപ്പെടുന്നു?

രാജ്യത്തിന്റെ മതേതര സങ്കൽപ്പത്തിനും തുല്യത വിഭാവനം ചെയ്യുന്ന ഭരണഘടനയ്ക്കും മുകളിൽ ഇടിത്തീയായി പൗരത്വഭേദ​ഗതി നിയമം പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നു കേന്ദ്ര ബിജെപി സർക്കാർ. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയതായി മാർച്ച് 11ന് വൈകീട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. പൗരത്വത്തിനായുള്ള നടപടിക്രമങ്ങൾക്കായി ഓൺലൈൻ പോർട്ടൽ തയാറാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരത്വത്തിന് അപേക്ഷിക്കുന്നവർ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ...

‘ശ്രീകോവിലുകൾ സംരക്ഷിക്കാനുള്ള ബാധ്യതയും സർക്കാറിനുണ്ട്’; കമാൽ മൗല പള്ളി വിധിയിൽ മധ്യപ്രദേശ് ഹൈക്കോടതി

ഭോപാൽ: പുരാതന സ്മാരകങ്ങളും ക്ഷേത്രങ്ങൾ അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളും മാത്രമല്ല, ശ്രീകോവിലുകളും ആത്മീയ പ്രാധാന്യമുള്ള വിഗ്രഹങ്ങളും സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ധർ ജില്ലയിലെ കമാൽ മൗല പള്ളി സമുച്ചയത്തിൽ സർവേ അനുവദിച്ച ഉത്തരവിലാണ് കോടതി പരാമർശം. കെട്ടിടത്തെ കുറിച്ചുള്ള ആശയക്കുഴപ്പം തീർക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എസ്എ ധർമാധികാരി, ജസ്റ്റിസ് ദേവനാരായൺ...

ക്രൂരത തുടർന്ന് ഇസ്രായേൽ സൈന്യം; സഹായം കാത്തുനിന്നവരെ വെടിവെച്ച് കൊന്നു

വടക്കൻ ഗസ്സയിൽ മാനുഷിക സഹായത്തിനായി കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്ത് റൗണ്ട് എബൗട്ടിന് സമീപം സഹായം സ്വീകരിക്കാൻ കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. മാനുഷിക സഹായത്തിനായി കാത്തുനിന്നവർക്ക് നേരെ മുമ്പും...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; അക്രമം ബൈക്ക് തടഞ്ഞ് നിര്‍ത്തി

മംഗളൂരു: കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. മുണ്ടരാഗി താലൂക്കിലെ ദംബാല ഗ്രാമത്തില്‍ ചൊവാഴ്ചയാണ് സംഭവം. പ്രാദേശിക നേതാവായ ശരണപ്പ സന്ദിഗൗഡയാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പോവുകയായിരുന്ന ശരണപ്പയെ, ഒരു സംഘം പിന്തുടരുകയും വാഹനത്തില്‍ നിന്ന് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് മൂര്‍ച്ചയുള്ള ആയുധങ്ങള്‍...
- Advertisement -spot_img

Latest News

‘തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ല’; വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്...
- Advertisement -spot_img