Saturday, April 20, 2024

Latest news

ഇ.വി.എമ്മിനെതിരെ വീണ്ടും പരാതി; ഒമ്പത് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ വി.വി പാറ്റില്‍ പത്ത് സ്ലിപ്പ്, അധികമായി വന്നത് ബി.ജെ.പിയുടേത്

പത്തനംതിട്ട : കാസർകോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വിവിപാറ്റിൽ വന്നത്. കാഞ്ഞിരപ്പള്ളിയിൽ നടന്ന മോക് പോളിങ്ങിനിടയാണ് സംഭവമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകി. സാങ്കേതിക...

ഐപിഎല്‍ 2024: പണം ഉണ്ടെങ്കില്‍ എന്തും നടക്കുമെന്നാണോ.., വാളെടുത്ത് ടോം മൂഡി, മുംബൈ-പഞ്ചാബ് മത്സരം വിവാദത്തില്‍

ഐപിഎലിലെ മുംബൈ-പഞ്ചാബ് മത്സരം വിവാദത്തില്‍. മുംബൈ ബാറ്റിംഗിനിടെയിലെ അംപയറുടെ പല തീരുമാനങ്ങളും സംശയമുയര്‍ത്തുന്നതിനെ ചൊല്ലിയാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്. തേര്‍ഡ് അംപയറുടെ തീരുമാനത്തിനെതിരേയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. മത്സരത്തില്‍ പല വിചിത്ര തീരുമാനങ്ങള്‍ അംപയറുടെ ഭാഗത്തുനിന്ന് കാണാനായി. ഇപ്പോഴിതാ തേര്‍ഡ് അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് എക്സില്‍ പോസ്റ്റിട്ടിരിക്കുകയാണ് ഓസീസ് മുന്‍ താരം ടോം മൂഡി. കഗിസോ...

കാസര്‍കോട്ടെ വോട്ടെടുപ്പ് യന്ത്രങ്ങള്‍ക്കെതിരെ വ്യാജവാര്‍ത്ത; ഇവിഎം യന്ത്രങ്ങള്‍ കുറ്റമറ്റത്; ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

കാസര്‍കോട് മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിന്റെ (ഇവിഎം) കമ്മീഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്‌പോളില്‍ ഒരു സ്ഥാനാര്‍ഥിക്ക് അധിക വോട്ട് ലഭിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇതുസംബന്ധിച്ച് കാസര്‍കോട് ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. തിരഞ്ഞെടുപ്പിനായി ഇവിഎം സജ്ജമാക്കുന്ന പ്രക്രിയയാണ് കമ്മീഷനിങ്. അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേരിട്ടുള്ള...

അക്രമം നടക്കുമെന്ന് കരുതി തുണികൊണ്ട് മൂടിയിട്ട പള്ളിക്ക് നേരെ രാമനവമി യാത്രയ്ക്കിടെ ‘അമ്പെയ്തു’ ബി.ജെ.പി സ്ഥാനാര്‍ഥി

ഹൈദരാബാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ ഹൈദരാബാദ് നഗരത്തിലെ മുസ് ലിം പള്ളിക്ക് നേരെ അമ്പെയ്ത്തിന്റെ ആഗ്യം കാണിച്ചുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയുടെ നടപടി വിവാദത്തില്‍. ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി മാധവി ലതയാണ് യാത്രയ്ക്കിടെ പള്ളിക്ക് മുമ്പിലെത്തിയപ്പോള്‍ വിവാദ ആഗ്യംകാണിച്ചത്. പള്ളിക്ക് മുന്നിലെത്തിയപ്പോള്‍ യാത്രയ്ക്കിടെ നിന്ന മാധവി ലത, വെറുംകൈയോടെ പള്ളിക്ക് നേരെ നോക്കി അമ്പെയ്ത് വിടുന്നത് പോലെ...

മദീനയിലെത്തുന്ന തീർത്ഥാടകരെ സേവിച്ച് നാല് പതിറ്റാണ്ട്; 96-ാം വയസിൽ അബൂ അൽ സബാ വിടവാങ്ങി

റിയാദ്: മദീനയിലെത്തുന്ന തീർഥാടകർക്ക് നാലു പതിറ്റാണ്ടു കാലം ചായയും കഹ്‌വയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി വിതരണം ചെയ്ത് ഏറെ ശ്രദ്ധേനായ ജീവകാരുണ്യ പ്രവർത്തകൻ നിര്യാതനായി. അബൂ അൽ സബാ എന്ന പേരിൽ അറിയപ്പെടുന്ന ശൈഖ് ഇസ്മാഈൽ അൽ സൈം (96) ആണ് ചൊവ്വാഴ്ച വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചത്.  പ്രായത്തിന്റെ അവശത ഒട്ടും വകവെക്കാതെ കഴിഞ്ഞ റമദാനിൽ...

ചരിത്രപ്രസിദ്ധമായ ഉദ്യവരം 1000 ജമാഅത് അസ്സയ്യിദ് ഷഹീദ് വലിയുള്ളാഹി (റ അ )ആണ്ടുനേർച്ച ഏപ്രിൽ 18മുതൽ 21വരെ

മഞ്ചേശ്വരം. ഉത്തര കേരളത്തിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്ത് അസ്സയ്യിദ് ഷഹീദ് വലിയുള്ളാഹി ദർഗ ശരീഫ് ആൻഡ് നേർച്ച 2024ഏപ്രിൽ 18മുതൽ 21വരെ ഗംഭീര പരിപാടികളോട് കൂടി നടക്കും എന്ന് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രെസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു ഏപ്രിൽ 18ന്ന് രാവിലെ 10മണിക്ക് ദർഗശരീഫ് സിയാറത്തോടെ പതാക...

വിദ്വേഷ പ്രസംഗം നടത്തിയെന്ന് പരാതി; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്

കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് സിറ്റി പൊലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയെ തുടർന്നാണ്...

ലോക്സഭ തിരഞ്ഞെടുപ്പ്; 102 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശ്ശബ്ദ പ്രചാരണം

2024 ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വിധിയെഴുത്ത് നാളെ. തമിഴ്നാട്ടിലെ ആകെയുള്ള 39 മണ്ഡലങ്ങളിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അടക്കം 102 ലോക്സഭാ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളിൽ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം പോളിംഗ് ബൂത്തുകളിലേക്കെത്തും. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാം...

ഇന്ത്യയിൽ വിൽക്കുന്ന സെറിലാക്കിൽ പഞ്ചസാര ചേർത്ത് നെസ്‍ലെ; യു.കെയിലും യൂറോപ്പിലും ‘നോ ഷുഗർ’-റിപ്പോർട്ട്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ നെസ്‍ലെ ഇന്ത്യയുൾപ്പെടെ വികസ്വര രാജ്യങ്ങളിൽ വിൽക്കുന്ന രണ്ട് ബേബി ഫുഡ് ബ്രാൻഡുകളിൽ ഉയർന്ന അളവിൽ പഞ്ചസാരയും തേനും ചേർക്കുന്നതായി റിപ്പോർട്ട്. അതേസമയം, യുകെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, മറ്റ് വികസിത രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിൽക്കുന്ന ഇതേ ഉൽപ്പനങ്ങളിൽ പഞ്ചസാര ചേർക്കുന്നില്ലെന്നും സ്വിസ് അന്വേഷണ സംഘടനയായ 'പബ്ലിക് ഐ'യുടെ...

സ്കൂട്ടർ താഴ്ച്ചയിലേക്ക് മറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനി മരിച്ചു

കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്. കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. സഹായത്രികയും സുഹൃത്തുമായ അജ്‌മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ...
- Advertisement -spot_img

Latest News

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മഹല്ലുകള്‍

കോഴിക്കോട്: വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാന്‍ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം...
- Advertisement -spot_img