Tuesday, April 16, 2024

Latest news

ലോക്സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കാസര്‍ഗോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം...

രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മൂടി

ഹൈദരാബാദ്: രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മറയ്ക്കുന്നു. സിദ്ദ്യാംബർ ബസാർ പള്ളിയാണ് തുണികൊണ്ട് മൂടിയത്. രാവിലെ ഒമ്പതിന് സീതാരാംബാഗ് ക്ഷേത്രത്തിൽനിന്ന് തുടങ്ങുന്ന ഘോഷയാത്ര വൈകീട്ട് ഏഴിന് ഹനുമാൻ വ്യാംശാലയിൽ സമാപിക്കും. മംഗൽഹാത്, ധൂൽപേട്ട്, ബീഗം ബസാർ, സിദ്ധ്യംബർ ബസാർ, ഗൗളിഗുഡ, പുട്‌ലി ബൗളി, കൊട്ടി എന്നിവിടങ്ങളിലൂടെയാണ് ഘോഷയാത്ര കടന്നുപോകുന്നത്. റാലിക്കിടെയുള്ള അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ...

യു.എ.ഇയിൽ കനത്തമഴ; ദുബൈയിലും ഷാർജയിലും വെള്ളക്കെട്ട് രൂക്ഷം

യു.എ.ഇയിൽ കനത്തമഴ തുടരുന്നു. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. തെക്കൻ അൽഐനിൽ ശക്തമായ ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. മോശം കാലാവസ്ഥ കണക്കിലെടുത്ത് വിദ്യാലയങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറി. മുഴുവൻ ഗവൺമെൻറ് ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയിട്ടുണ്ട്. മഴ ഇന്ന് രാത്രി കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വടക്ക്...

മഴക്കാലത്ത് ഇരുചക്രവാഹനയാത്രികര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് ഇരുചക്രവാഹനയാത്രികര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന ഇരുചക്ര വാഹനങ്ങളില്‍ കുട നിവര്‍ത്തി ഉപയോഗിച്ചാല്‍ ‘പാരച്യൂട്ട് എഫക്ട്’ മൂലം അപകടം സൃഷ്ടിച്ചേക്കാമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓര്‍മ്മപ്പെടുത്തുന്നത്. ‘പലയിടങ്ങളിലും വേനല്‍മഴ പെയ്യുകയാണ്. അപ്രതീക്ഷിതമായ മഴയില്‍ നിന്നും രക്ഷപ്പെടാന്‍...

കേരളത്തില്‍ ഇന്ന് താപനില നാലു ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജാഗ്രതാനിര്‍ദേശം പുറത്തിറക്കി

കേരളത്തില്‍ ഇന്നും നാളെയും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കാസര്‍കോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും സാധാരണയേക്കാള്‍ രണ്ടു മുതല്‍...

സ്വർണവില 54,000 കടന്നു; 19 ദിവസത്തിനിടെ കൂടിയത് 4,160 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 54,000 കടന്നു. പവന് 720 രൂപ വർധിച്ച് 54,360 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കൂടി 6,795 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മാർച്ച് 29നാണ് വില പവന് 50,000 കടന്നത്. ഏപ്രിൽ 12നാണ് പവന് 53,760 രൂപയിലെത്തിയ റെക്കോർഡ് മറികടന്നത്. 19 ദിവസത്തിനിടെ പവന് കൂടിയത് 4,160 രൂപയാണ്. ഇന്നലെ 53,640 രൂപയായിരുന്നു...

ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ കൂട്ടക്കുഴിമാടം; കണ്ടെത്തിയത് സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹം

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ വ്യോമ, കര ആക്രമണത്തിൽ തകർത്ത അൽശിഫ ആശുപത്രി അടക്കം രണ്ടിടത്ത് കൂട്ടക്കുഴിമാടം കണ്ടെത്തി. ഇസ്രായേൽ സൈന്യം വകവരുത്തിയ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400ലധികം പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. വടക്കൻ ഗസ്സ‍ മുനമ്പിലെ രണ്ട് സ്ഥലങ്ങളിൽ നിന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയവും സിവിൽ ഡിഫൻസ് ഫോഴ്സും കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയത്. ആദ്യത്തേത് ഗസ്സ...

കനത്ത മഴ; ഒമാനിൽ മലയാളിയുൾപ്പടെ 19 പേർ മരിച്ചു

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുന്നു. രണ്ട് ദിവസങ്ങിലായി പെയ്ത മഴയിൽ മലയാളിയുൾപ്പെടെ 19പേർ മരിച്ചു. ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മുദൈബി വിലായത്തിലെ സമദ് ഷാൻ വാദിയിൽ അകപ്പെട്ട മുഴുവൻ കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയാതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. റോയൽ...

ഉംറ വിസക്കാർ ജൂൺ ആറിനകം രാജ്യം വിടണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: സൗദിയിലുള്ള ഉംറ വിസക്കാർ ഹജ്ജിന് മുമ്പായി രാജ്യം വിടാനുള്ള അവസാന തീയതി ദുൽഖഅദ് 29 (ജൂൺ ആറ്) ആണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. ഉംറ വിസക്കാർ സൗദി വിടേണ്ട അവസാന ദിവസം ദുൽഖഅദ് 15 (മെയ് 23) ആണെന്ന് മന്ത്രാലയം ഞായറാഴ്ച ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരാളുടെ അന്വേഷണത്തിന് മറുപടി നൽകിയിരുന്നു. ഇത്...

ടോസിൽ കൃത്രിമം? മുംബൈക്കെതിരെ ഗുരുതര ആരോപണവുമായി ആരാധകർ

കഴിഞ്ഞ ദിവസം വാംഖഡെയിൽ അരങ്ങേറിയ ആവേശപ്പോരിൽ മുംബൈ തകർപ്പൻ ജയമാണ് കുറിച്ചത്. സൂര്യ കുമാർ യാദവിന്റേയും ഇഷാൻ കിഷന്റേയും മിന്നും പ്രകടനങ്ങളാണ് ആതിഥേയരെ ആവേശ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ ടോസ് നേടിയ മുംബൈ ആർ.സി.ബി യെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇപ്പോഴിതാ ഈ മത്സരത്തിൽ ടോസിനിടെ കൃത്രിമം നടന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില ആരാധകർ. മാച്ച് റഫറിക്കും...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കാസര്‍ഗോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്,...
- Advertisement -spot_img