Wednesday, April 24, 2024

Latest news

മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനു തന്നെയാകും. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. തെരഞ്ഞെടുപ്പിൽ ജയിച്ചുകയറാൻ വർഗീയതയെ ആയുധമാക്കുന്നവർ രാഷ്ട്രശരീരത്തിൽ...

അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായിട്ടില്ല

കോഴിക്കോട്: സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം. മോചനദ്രവ്യം നല്‍കുന്നതിനായി ശേഖരിച്ച 34 കോടി രൂപ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാനായിട്ടില്ല. വിദേശകാര്യ മന്ത്രാലയം നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് നിയമസഹായസമിതി ആവശ്യപ്പെട്ടു. പണം കൈമാറാനുള്ള അക്കൗണ്ട് നമ്പര്‍ വിദേശകാര്യ മന്ത്രാലയം ട്രസ്റ്റിന് നല്‍കിയിട്ടില്ല. മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് പണം കൈമാറേണ്ടത് വിദേശകാര്യ...

ഇനി നെറ്റില്ലാതെയും ഫയലുകള്‍ പങ്കുവെക്കാം; പുത്തന്‍ ഫീച്ചര്‍ ഒരുക്കി വാട്‌സ്ആപ്പ്

വാട്സ്ആപ്പില്‍ ഫയലുകള്‍ പങ്കുവെക്കുമ്പോള്‍ നെറ്റ് തീരുന്നതും വേഗത ഇല്ലാത്തതും എല്ലാവരെയും അലട്ടാറുണ്ട്. ഇതിന് പ്രതിവിധിയുമായി എത്തുകയാണ് വാട്‌സ്ആപ്പ്. ഇന്റര്‍നെറ്റില്ലാതെ തന്നെ ഫയലുകള്‍ പങ്കുവെക്കാനുള്ള പുതിയ ഫീച്ചറാണ് ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് ഒരുക്കുന്നത്. ഫോട്ടോ, വീഡിയോ, ഓഡിയോ, ഡോക്യുമെന്റ് എന്നീ ഫയലുകള്‍ ഓഫ്‌ലൈനായി പങ്കുവെക്കാനുള്ള ഫീച്ചറിന്റെ പ്രവര്‍ത്തനങ്ങള്‍ വാട്‌സ്ആപ്പ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ പങ്കുവെക്കുന്ന ഫയലുകള്‍ എന്‍ക്രിപ്റ്റഡാണെന്നും...

കെ സുധാകരൻ്റെ ഡൽഹിയിലെ മുൻ പിഎ മനോജ് കുമാർ ബിജെപിയിൽ ചേർന്നു

കണ്ണൂർ: കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരൻ്റെ അടുപ്പക്കാരൻ ബിജെപിയിൽ ചേർന്നു. ദീർഘകാലം കെ സുധാകരൻ്റെ പിഎ ആയി പ്രവർത്തിച്ചിരുന്ന വികെ മനോജ് കുമാറാണ് ബിജെപിയിൽ ചേർന്നത്. കണ്ണൂർ കക്കാട് സ്വദേശിയായ ഇദ്ദേഹത്തെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സി രഘുനാഥ് ബിജെപിയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു. വികെ മനോജ്...

ഉളുവാര്‍ മഖാം ഉറൂസ് വ്യാഴാഴ്ച തുടങ്ങും, മെയ് 4 വരെ മത പ്രഭാഷണം

കുമ്പള :ഉളുവാര്‍ അസ്സയ്യിദ് ഇസമായീല്‍ അല്‍ ബുഖാരി തങ്ങളുടെ മഖാം ഉറൂസ് ഏപ്രിൽ 25 മുതൽ മെയ് അഞ്ചു വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 5ന് പകൽ ഉറൂസും അതോടനുബന്ധിച്ചുള്ള മത പ്രഭാഷണ പരമ്പര ഏപ്രില്‍ 25 മുതല്‍ മെയ് 4 വരെയും നടക്കും. ഏപ്രില്‍ 25ന് രാവിലെ 10 മണിക്ക്,...

‘രാജസ്ഥാനില്‍ പറഞ്ഞത് സത്യം’; വിവാദ പരാമര്‍ശത്തില്‍ ഉറച്ച് പ്രധാനമന്ത്രി

തന്റെ വിഭാഗീയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമ്പത്തിന് മേല്‍ കൂടുതല്‍ അധികാരം മുസ്​ലിംകള്‍ക്കാണെന്ന് കോണ്‍ഗ്രസ് മുന്‍പ് പറഞ്ഞിട്ടുള്ളതെന്നും ജനങ്ങളുടെ സ്വത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണോ എന്നുമുള്ള തന്‍റെ പരാമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മോദി പറഞ്ഞു. രാജസ്ഥാനില്‍ പറഞ്ഞത് സത്യമാണ്. പ്രസംഗം കോണ്‍ഗ്രസില്‍ വെപ്രാളമുണ്ടാക്കിയെന്നും സാധാരണക്കാരുടെ സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാനാണ് കോണ്‍ഗ്രസിന്‍റെ...

12 വയസ് വരെയുള്ള കുട്ടികൾക്ക് രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കണം, വിമാന കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം

ന്യൂഡൽഹി: 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വിമാന യാത്രയിൽ മതാപിതാക്കളിൽ ഒരാളുടെയെങ്കിലും അടുത്ത് സീറ്റ് നൽകണമെന്ന് വിമാനക്കമ്പനികളോട് സിവിൽ വ്യോയനായ ഡയറക്ടറേറ്റ് നിർദേശിച്ചു. എല്ലാ വിമാന കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദേശം ഡിജിസിഎ അധികൃതർ നൽകി. യാത്രകളിൽ കുട്ടികൾക്ക് മാതാപിതാക്കളുടെ അടുത്തല്ലാതെ സീറ്റ് നൽകുകയും അങ്ങനെ ഇരുന്ന് യാത്ര ചെയ്യേണ്ടി വരികയും ചെയ്യുന്ന...

പ്രളയത്തെ അതിജീവിച്ച് യു.എ.ഇയിലെ ജനജീവിതം സാധാരണനിലയിലേക്ക്

ദുബൈ: പ്രളയത്തെ അതിജീവിച്ച് യു.എ.ഇയിലെ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നു. വെള്ളക്കെട്ട് ശക്തമായ താമസ മേഖലകളിൽ വെള്ളം ഇറങ്ങി തുടങ്ങി. ഷാർജയിലെ സ്‌കൂളുകൾക്ക് അടുത്ത രണ്ടുദിവസം അനുയോജ്യമായ വിദ്യാഭ്യാസ രീതി തെരഞ്ഞെടുക്കാൻ വിദ്യാഭ്യാസ അതോറിറ്റി അനുമതി നൽകി. ചരിത്രത്തിലെ ഏറ്റവും വലിയ മഴയും വെള്ളക്കെട്ടും അതിന് ശേഷം വന്ന വാരാന്ത്യ അവധിയും കഴിഞ്ഞ് ആദ്യ പ്രവൃത്തി ദിവസമായ...

മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടി, പിഴ പോലും അടയ്ക്കാതെ യുവാവിനെ വെറുതെ വിട്ട് കോടതി, കാരണമിത്…

ബെൽജിയം: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയ ആളെ ഒടുവിൽ കുറ്റവിമുക്തനാക്കി. ബെൽജിയത്തിലെ ബ്രജസിലാണ് സംഭവം. അടുത്തിടെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ബെൽജിയം സ്വദേശിയെ പൊലീസ് പിടികൂടിയത്. ബെൽജിയത്തിലെ ഒരു ബ്രൂവറിയിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. മദ്യപിച്ചിട്ടില്ലെന്ന് നിരവധി തവണ വിശദമാക്കിയിട്ടും പരിശോധനകൾ യുവാവിന് എതിരെ ആയതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അപൂർവ്വമായ ഒരു രോഗാവസ്ഥയാണ്...

തണ്ണിമത്തന്‍ ആണോ മസ്‌ക്മെലണ്‍ ആണോ വേനല്‍ക്കാലത്ത് കൂടുതല്‍ ജലാംശം നല്‍കുന്നത്

വേനല്‍ക്കാലത്ത് കത്തുന്ന ചൂടില്‍ , നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിന് ജലാംശം ആവശ്യമാണ് ഉയര്‍ന്ന ജലാംശമുള്ള പഴങ്ങള്‍ ദാഹം ശമിപ്പിക്കുന്നതിനും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകള്‍ നിറയ്ക്കുന്നതിന് മികച്ചതാണ് . വേനല്‍ക്കാല പഴങ്ങളില്‍ മികച്ചവ തണ്ണിമത്തനും മസ്‌ക്മെലനും, അവയുടെ മധുരവും ജലാംശം നല്‍കുന്ന ഗുണങ്ങളും വലുതാണ് . എന്നാല്‍ ജലാംശത്തിന്റെ കാര്യത്തില്‍, ഏത് പഴമാണ് ഏറ്റവും നല്ലത്...
- Advertisement -spot_img

Latest News

മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ജനങ്ങളെ...
- Advertisement -spot_img