Thursday, April 25, 2024

Kerala

തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രില്‍ 24 (ഇന്ന്) വൈകിട്ട് 6 മുതല്‍ 27 ന്  രാവിലെ 6 വരെയാണ് നിരോധനാജ്ഞ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ട് 6 മണിക്കാണ്. വോട്ടെടുപ്പ് നടക്കുന്ന 26 ന് ശേഷം ഏപ്രില്‍ 27 ന് രാവിലെ...

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു

കൊച്ചി: മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. നേരത്തെ പറവ ഫിലിംസിന്‍റേയും, പാർട്ണർ...

മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനു തന്നെയാകും. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. തെരഞ്ഞെടുപ്പിൽ ജയിച്ചുകയറാൻ വർഗീയതയെ ആയുധമാക്കുന്നവർ രാഷ്ട്രശരീരത്തിൽ...

അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായിട്ടില്ല

കോഴിക്കോട്: സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം. മോചനദ്രവ്യം നല്‍കുന്നതിനായി ശേഖരിച്ച 34 കോടി രൂപ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാനായിട്ടില്ല. വിദേശകാര്യ മന്ത്രാലയം നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് നിയമസഹായസമിതി ആവശ്യപ്പെട്ടു. പണം കൈമാറാനുള്ള അക്കൗണ്ട് നമ്പര്‍ വിദേശകാര്യ മന്ത്രാലയം ട്രസ്റ്റിന് നല്‍കിയിട്ടില്ല. മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് പണം കൈമാറേണ്ടത് വിദേശകാര്യ...

കെ സുധാകരൻ്റെ ഡൽഹിയിലെ മുൻ പിഎ മനോജ് കുമാർ ബിജെപിയിൽ ചേർന്നു

കണ്ണൂർ: കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരൻ്റെ അടുപ്പക്കാരൻ ബിജെപിയിൽ ചേർന്നു. ദീർഘകാലം കെ സുധാകരൻ്റെ പിഎ ആയി പ്രവർത്തിച്ചിരുന്ന വികെ മനോജ് കുമാറാണ് ബിജെപിയിൽ ചേർന്നത്. കണ്ണൂർ കക്കാട് സ്വദേശിയായ ഇദ്ദേഹത്തെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സി രഘുനാഥ് ബിജെപിയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചു. വികെ മനോജ്...

സ്വർണവിലയിൽ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സ്വർണവില 52000 ത്തിലേക്കെത്തി. 12 ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില ഇത്രയും താഴുന്നത്. ഏപ്രിൽ 20 മുതൽ 1600 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌...

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ പേരുണ്ടോ? ഫോൺ മുഖേനയും ഓൺലൈനായും ഇപ്പോൾ ചെക്ക് ചെയ്യാം

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർമാർക്ക് തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവൂ എന്നും പോളിംഗ് ദിവസത്തിന് മുന്നേ സ്വന്തം പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗൾ...

മരം കടപുഴകി, പിന്നാലെ വീണ വൈദ്യുതി പോസ്റ്റിന് അടിയിൽപെട്ട് എട്ട് വയസുകാരന് ദാരുണാന്ത്യം

ആലുവ: മരം കടപുഴകിയതിന് പിന്നാലെ വീണ വൈദ്യുതി പോസ്റ്റിനടിയില്‍പ്പെട്ട് ആലുവയില്‍ 8 വയസുകാരന് ദാരുണാന്ത്യം. പുറയാര്‍ അമ്പാട്ടുവീട്ടില്‍ നൗഷാദിന്‍റെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനായി സൈക്കിളില്‍ എത്തിയതായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍. സൈക്കിളിൽ ഇരിക്കവെ പെട്ടന്ന് മരം കടപുഴകി വീഴുകയും തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റ് ദേഹത്ത്...

’24 മണിക്കൂറിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി’; കെ കെ ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്

കോഴിക്കോട്:വീഡിയോ വിവാദത്തില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും ഷാഫി പറഞ്ഞു. ഇതോടെ വടകരയില്‍ വീഡിയോ വിവാദത്തില്‍ പിന്നെയും പോര് മുറുകുക തന്നെയാണ്. കെകെ ശൈലജയെ...

വഖഫ് ഭൂമിയില്‍ പരിപാടിയില്‍ പങ്കെടുത്തു; ഷാഫിക്ക് മാതൃകാ പെരുമാറ്റച്ചട്ടലംഘന നോട്ടീസ്

മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ വടകര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ല കലക്ടറുമായ സ്‌നേഹില്‍കുമാര്‍ സിംഗ് നോട്ടീസ് നല്‍കി. വടകര ജുമുഅത്ത് പള്ളിയോട് ചേര്‍ന്ന വഖഫ് ഭൂമിയില്‍ 'ഈദ് വിത്ത് ഷാഫി ' എന്ന പേരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ്...
- Advertisement -spot_img

Latest News

‘തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ല’; വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്...
- Advertisement -spot_img