Friday, April 19, 2024

Kerala

ഇ.വി.എമ്മിനെതിരെ വീണ്ടും പരാതി; ഒമ്പത് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ വി.വി പാറ്റില്‍ പത്ത് സ്ലിപ്പ്, അധികമായി വന്നത് ബി.ജെ.പിയുടേത്

പത്തനംതിട്ട : കാസർകോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വിവിപാറ്റിൽ വന്നത്. കാഞ്ഞിരപ്പള്ളിയിൽ നടന്ന മോക് പോളിങ്ങിനിടയാണ് സംഭവമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകി. സാങ്കേതിക...

വിദ്വേഷ പ്രസംഗം നടത്തിയെന്ന് പരാതി; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്

കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് സിറ്റി പൊലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയെ തുടർന്നാണ്...

സ്കൂട്ടർ താഴ്ച്ചയിലേക്ക് മറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനി മരിച്ചു

കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്. കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. സഹായത്രികയും സുഹൃത്തുമായ അജ്‌മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ...

എൽ.ഡി.എഫിന്റെ വിവാദ വീഡിയോക്കെതിരെ കാസർകോട് പ്രതിഷേധം ശക്തമാവുന്നു

കാസര്‍കോട്: എൽ.ഡി.എഫിൻ്റെ വിവാദ വീഡിയോക്കെതിരെ കാസർകോട് പ്രതിഷേധം ശക്തമാവുന്നു. തളങ്കരയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നെറ്റിയിലെ കുറി മായ്ച്ച് കയ്യിലെ ചരട് പൊട്ടിച്ച് ഇടത്തോട്ട് മുണ്ട് ഉടുത്ത് മാത്രമെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് പോലും പ്രചാരണത്തിന് ഇറങ്ങാനാവൂ എന്ന വിവാദ വീഡിയോക്കെതിരെയാണ്പ്രതിഷേധം ശക്തമാവുന്നത്. എൽ.ഡി.എഫ് പുറത്തിറക്കിയ വീഡിയോക്കെതിരെ തളങ്കരയിൽ നാട്ടുകാരുടെ...

എം.ഡി.എം.എ.യുമായി രണ്ടുപേര്‍ പിടിയില്‍

അരീക്കോട്: എം.ഡി.എം.എ.യുമായി യുവതിയും സുഹൃത്തും അരീക്കോട് പോലീസിന്റെ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപ്പറമ്പ് സ്വദേശിനി കാവുങ്ങല്‍പറമ്പില്‍ തഫ്‌സീന (33), സുഹൃത്ത് കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി അമ്പലക്കല്‍ മുബശ്ശിര്‍ (36) എന്നിവരാണ് പത്തനാപുരം പള്ളിപ്പടിയില്‍നിന്നു പിടിയിലായത്. ഇവരില്‍നിന്ന് 31 ഗ്രാം എം.ഡി.എം.എ. പിടികൂടി. 1.5 ലക്ഷം രൂപയോളം വിലവരും. ലഹരി കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവില്‍നിന്നും...

എല്ലാം വിജയം, കേരളത്തിലേക്ക് ആദ്യ ഡബിൾ ഡക്കർ തീവണ്ടി സർവീസ് തുടങ്ങും, തിയതി പ്രഖ്യാപനം പിന്നീടെന്ന് റെയിൽവേ

പാലക്കാട് : കേരളത്തിലേക്ക് ആദ്യമായി ഡബിൾ ഡെക്കർ തീവണ്ടി. കോയമ്പത്തൂർ-ബംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ഇന്ന് വിജയകരമായി പൂർത്തിയാക്കി. പരീക്ഷണ ഓട്ടെ വിജയമായെന്നും സർവീസ് ആരംഭിക്കന്ന തീയതി പിന്നീട് അറിയിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ഡബിൾ ഡക്കർ എത്തുമ്പോൾ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാനും കയറാനും അടക്കമുള്ള പ്രശ്നങ്ങളുണ്ടോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ നേരിടേണ്ടി...

ബൂത്ത് പിടുത്തം, പണവിതരണം, കള്ളവോട്ട്; സ്പോട്ടില്‍ പൊക്കും, വെബ്‌കാസ്റ്റിങ് സുശക്തം, 8 ജില്ലകളില്‍ സമ്പൂര്‍ണം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്‌കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ്‌കാസ്റ്റിങ് സൗകര്യം...

ലോക്സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കാസര്‍ഗോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം...

മഴക്കാലത്ത് ഇരുചക്രവാഹനയാത്രികര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് ഇരുചക്രവാഹനയാത്രികര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന ഇരുചക്ര വാഹനങ്ങളില്‍ കുട നിവര്‍ത്തി ഉപയോഗിച്ചാല്‍ ‘പാരച്യൂട്ട് എഫക്ട്’ മൂലം അപകടം സൃഷ്ടിച്ചേക്കാമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓര്‍മ്മപ്പെടുത്തുന്നത്. ‘പലയിടങ്ങളിലും വേനല്‍മഴ പെയ്യുകയാണ്. അപ്രതീക്ഷിതമായ മഴയില്‍ നിന്നും രക്ഷപ്പെടാന്‍...

കേരളത്തില്‍ ഇന്ന് താപനില നാലു ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജാഗ്രതാനിര്‍ദേശം പുറത്തിറക്കി

കേരളത്തില്‍ ഇന്നും നാളെയും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കാസര്‍കോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും സാധാരണയേക്കാള്‍ രണ്ടു മുതല്‍...
- Advertisement -spot_img

Latest News

ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം; പ്രധാന അറിയിപ്പ് നൽകി, തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ

ദുബൈ: ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്ന് അറിയിപ്പ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക്...
- Advertisement -spot_img