സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; യുവാവിനെ കൊന്ന് കുഴിച്ചുമൂടി പെൺകുട്ടികൾ

0
160

ചെന്നൈ ∙ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെ 2 പത്താം ക്ലാസ് വിദ്യാർഥിനികൾ കൊന്നു കുഴിച്ചുമൂടി. റെഡ്ഹിൽസിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സംഭവം.

കോളജ് വിദ്യാർഥിയായ പ്രേംകുമാർ ആണു കൊല്ലപ്പെട്ടത്. കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ ഒരു വർഷത്തിലേറെയായി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏകദേശം ഒന്നര ലക്ഷത്തിലേറെ കൈക്കലാക്കി. ശല്യം സഹിക്കാൻ കഴിയാതായതോടെ സുഹൃത്തിന്റെ സഹായത്തോടെ കുട്ടികൾ പണം നൽകാനെന്ന വ്യാജേന പ്രേംകുമാറിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.

പ്രേംകുമാറിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here