ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. വാണിജ്യ സിലിണ്ടറുകള്‍ക്ക് 101 രൂപ വര്‍ധിപ്പിച്ചു.
ഇതോടെ നിലവില്‍ ഒരു സിലണ്ടറിന്റെ വില 2095.50 രൂപയായി ഉയര്‍ന്നു. നേരത്തെ നവംബര്‍ ഒന്നിന് വാണിജ്യ സിലണ്ടര്‍ വില 276 രൂപ കൂട്ടിയിരുന്നു.
അതേസമയം, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.