യു.പിയില്‍ ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വി ഹിന്ദുമതം സ്വീകരിച്ചു

0
136

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് ദസ്ന ദേവി ക്ഷേത്രത്തില്‍ വെച്ച് റിസ്വി ഹിന്ദുമതം സ്വീകരിച്ചത്. ഹര്‍ബീര്‍ നാരായണ്‍ സിംഗ് ത്യാഗി എന്നായിരിക്കും അദ്ദേഹത്തിന്റെ പുതിയ പേര്.

അക്രമം പഠിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഖുറാനില്‍ നിന്ന് 26 വാക്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വസീം റിസ്വി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. റിസ്‌വിയുടെ ഹരജി കോടതി തള്ളിയിരുന്നു.

ആക്ഷേപാര്‍ഹമായ വാക്യങ്ങള്‍ ഖുര്‍ആനില്‍ ചേര്‍ത്തിട്ടുണ്ടെന്നും റിസ്വി തന്റെ ഹരജിയില്‍ ആരോപിച്ചിരുന്നു

നിരവധി തീവ്ര ഇസ് ലാമിക സംഘടനകള്‍ തന്റെ ശിരഛേദത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും തന്റെ ജീവനെ കുറിച്ച് തനിക്ക് ഭയമുണ്ടെന്ന് പറഞ്ഞ് റിസ്‌വി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here