പഞ്ചാബ് ലുധിയാന കോടതി സമുച്ചയത്തില്‍ സ്ഫോടനം; രണ്ടുമരണം, നാലുപേര്‍ക്ക് പരിക്ക്

0
59

അമൃത്‌സർ : പഞ്ചാബ് ലുധിയാന ( Punjab Ludhiana ) കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തില്‍ ( Blast In Court ) രണ്ടുപേര്‍ മരിച്ചു. കോടതി കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ശുചിമുറിയിലാണ് സ്ഫോടനം ഉണ്ടായത്. ഉച്ചയ്ക്ക് 12.22 ഓടെയായിരുന്നു സ്ഫോടനം നടന്നത്. നാലുപേര്‍ക്ക് പരിക്കേറ്റു. ജില്ലാ കോടതി ചേരുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിന്‍റെ തീവ്രതയില്‍ ശുചിമുറിയുടെ ഭിത്തിയും സമീപത്തെ മുറികളുടെ ഗ്ലാസും തകര്‍ന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സ്ഥലത്ത് ബോംബ് സ്ക്വാഡും എത്തിയിട്ടുണ്ട്. സ്ഫോടനം നടന്ന കോടതിയുടെ രണ്ടാം നില പൂർണ്ണമായി അടച്ചു. എൻഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തും. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ പഞ്ചാബ് സർക്കാർ ഉന്നതതല യോഗം വിളിച്ചു. ഉപമുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. പഞ്ചാബിൻ്റെ സമാധാനം തകർക്കാൻ ശ്രമം നടന്നെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പറഞ്ഞു. സഫോടനത്തില്‍ അന്വേഷണം വേണമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here