കോണ്‍ഗ്രസ് പതാക പൊട്ടിവീണു, ക്ഷുഭിതയായി മടങ്ങി സോണിയ; സംഭവം കോണ്‍ഗ്രസിന്റെ സ്ഥാപകദിനാഘോഷത്തിനിടെ

0
103

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പതാക ഉയര്‍ത്തുന്നതിനിടെ പൊട്ടിവീണു. കോണ്‍ഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷത്തിനിടെയാണ് സംഭവം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം.

പതാക പൊട്ടിവീണതോടെ സോണിയ ഗാന്ധി ക്ഷുഭിതയായതായാണ് റിപ്പോര്‍ട്ട്. താഴെ വീണ പതാക വീണ്ടും കെട്ടിയുയര്‍ത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പതാക ഉയര്‍ത്താതെ സോണിയ ഗാന്ധി തിരിച്ചുപോയതായാണ് വിവരം.

ക്രമീകരണ ചുമതലയുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here