കള്ള വോട്ടിന് പൂട്ടിട്ട് കേന്ദ്രം; ആധാറും വോട്ടർകാർഡും ബന്ധിപ്പിക്കുന്നു

0
101

ന്യൂഡൽഹി: ആധാർ നമ്പറും വോട്ടർകാർഡും തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്. അതോടെ, ഒരാൾക്ക് ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ.

തിരഞ്ഞെടുപ്പു കമ്മിഷന്റെ പൈലറ്റ് പ്രോജക്‌ട് വിജയമായതോടെയാണ് തിരഞ്ഞെടുപ്പ് ഭേദഗതി ബില്ലിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചത്. ഭേദഗതി ബിൽ പാർലമെന്റ് നടപ്പുസമ്മേളനത്തിൽ പാസാക്കാനാണ് സാദ്ധ്യത. അതേസമയം, അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരിഷ്‌കരണം പ്രാബല്യത്തിൽ വരാനുള്ള സാദ്ധ്യത കുറവാണ്. ബില്ലവതരിപ്പിച്ച ശേഷം സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ സൂക്ഷ്‌മ പരിശോധന ആവശ്യമാണ്. തുടക്കത്തിൽ രണ്ടു തിരിച്ചറിയൽ കാർഡും തമ്മിലുള്ള ബന്ധിപ്പിക്കൽ നിർബന്ധമാക്കില്ലെങ്കിലും ബന്ധിപ്പിക്കാത്തവരുടെ വോട്ട് എളുപ്പത്തിൽ നിരീക്ഷിക്കാനും സാധിക്കും.

നിലവിൽ, എല്ലാ വർഷവും 18 വയസ് തികയുന്നവർക്ക് ജനുവരിയിലാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസരമുള്ളത്. ഇനി മുതൽ ഏപ്രിൽ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ തീയതികളിൽ കൂടി പട്ടിക പരിഷ്‌കരിക്കാനുള്ള അവസരം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here