ഒമൈക്രോൺ ഭീതി; മധ്യപ്രദേശിന് പുറമേ യു.പിയിലും രാത്രികാല കർഫ്യൂ

0
95

ലഖ്‌നൗ: ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി യു.പി.

ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. കല്യാണത്തിനും മറ്റ് പരിപാടികള്‍ക്കും 200 ല്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

മാസ്‌ക് ഇല്ലാതെ സാധനങ്ങള്‍ നല്‍കരുതെന്ന നയം വ്യാപാരികളോട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപനം ഭീതിജനിപ്പിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ നിരോധിക്കണമെന്നും നിയമസഭാതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അലഹാബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിസം മധ്യപ്രദേശിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. രാത്രി 11 മണി മുതല്‍ 5 മണിവരെ മധ്യപ്രദേശില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here