ഒമിക്രോൺ അപകടകാരിയല്ലെന്ന് കേന്ദ്രം; നിരീക്ഷണത്തിലുള്ളവര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രം

0
45

ന്യൂഡൽഹി: ഒമിക്രോൺ വകഭേദം ഡെൽറ്റ വകഭേദത്തെപ്പോലെ അപകടകാരിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ഒമിക്രോൺ നിലവിൽ 38 രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെയൊന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടെങ്കിലും അവയെല്ലാം തന്നെ നിരീക്ഷണത്തിലുള്ളവരാണ്. രാജ്യത്ത് 23 പേർ നിരീക്ഷണത്തിലുണ്ടെങ്കിലും അവർക്കെല്ലാം നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ നിലവിൽ രാജ്യത്ത് തുടരുന്ന കോവിഡ് പരിശോധനാരീതിയും ചികിത്സാരീതിയും അതുപോലെ തുടരും.

വ്യക്തത ഒരാഴ്ചയ്ക്കുള്ളിൽ

ഇന്ത്യയിൽ സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദത്തെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ പുറത്തുവരും. ഒമിക്രോൺ സാമ്പിളുകൾ പുണെയിലെ ദേശീയ വൈറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് വിധേമാക്കിക്കൊണ്ടിരിക്കുകയാണ്. പഠനറിപ്പോർട്ട് പുറത്തുവരും വരെ ഒമിക്രോൺ രോഗികളെ പ്രത്യേക ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here