ഏകീകൃത സിവിൽ കോഡ്; സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ബിജെപി എംപിക്ക് അനുമതി

0
95

ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് സ്വകാര്യ ബിൽ അവതരിപ്പിക്കാൻ രാജസ്ഥാനിൽ നിന്നുള്ള ബിജെപി അംഗമായ കിരോരി ലാൽ മീണയ്ക്ക് അനുമതി. ഇന്നത്തെ പാർലമെൻറിലാണ് ബിൽ അവതരിപ്പിക്കുക. വാടക ഗർഭപാത്ര നിയന്ത്രണബിൽ, ധനവിനിയോഗബിൽ എന്നിവ ലോക്‌സഭയിലും വന്യജീവി സംരക്ഷണ ഭേദഗതി ബിൽ രാജ്യ സഭയിലും ഇന്ന് പരിഗണിക്കും. വിലക്കയറ്റം, പരിസ്ഥിതി വിഷയത്തിൽ ചർച്ച നടത്താമെന്ന് ഭരണകക്ഷി താൽപര്യം അറിയിച്ചിട്ടുണ്ട്.

അതേസമയം, ലഖിംപൂർ കർഷകകൊലയിൽകേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം പാർലമെന്റിൽ ഇന്നും തുടരും. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ സമരം പാർലമെന്റ് വളപ്പിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here