ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ ദിനംപ്രതി 14 ലക്ഷം വരെ ഉയരാൻ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്രം

0
73

ഇന്ത്യയിൽ ഒമൈക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്രം. യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ രോ​ഗവ്യാപന തോത് നോക്കുമ്പോൾ രാജ്യത്ത് പ്രതിദിനം രോ​ഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി മുന്നറിയിപ്പ് നൽകുന്നു.

നിലവിൽ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോൺ കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ പ്രതിദിനം 14 ലക്ഷം കേസുകൾ വരെ ഉണ്ടാകും. ഫ്രാൻസിൽ 65,000 കേസുകളാണ് ഉള്ളത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യുകെയിൽ റിപ്പോർട്ട് ചെയ്തത്. രോ​ഗവ്യാപനം അതിവേ​ഗം ഉയരുകയാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

അനാവശ്യ യാത്രകൾ, തിരക്ക്, പുതുവത്സര ആഘോഷങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് പറയുന്നു. ഈ രീതിയിൽ കടന്നുപോകുകയാണെങ്കിൽ ഒമൈക്രോൺ ഡെൽറ്റയെ മറികടക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഡെൽറ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയിൽ അതിനേക്കാൾ വേഗതയിലാണ് ഒമിക്രോണിന്റെ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. 32 പേർ രോഗബാധിതരായ മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഡൽഹിയിൽ പത്ത് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കർണാടക,ഗുജറാത്ത്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഒമൈക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here