Sunday, June 20, 2021

മാധ്യമപ്രവര്‍ത്തകരെ കാര്യമായി ശ്രദ്ധിക്കണം; തിരഞ്ഞെടുപ്പിനു മുന്‍പ് എംപി- എംഎല്‍എമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് കര്‍ശന നിര്‍ദ്ദേശവുമായി ബിജെപി

Must Read

ന്യൂഡല്‍ഹി: (www.mediavisionnews.in)  പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി എംപിമാരുടെയും എംഎല്‍എമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന് കര്‍ശന നിര്‍ദേശങ്ങളുമായി ബിജെപി. ഓഫിസിലെത്തി കാര്യങ്ങള്‍ സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കാര്യമായി ശ്രദ്ധിക്കണമെന്നും അനാദരവ് കാട്ടരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു. പുതുതായി പാര്‍ട്ടിയില്‍ ചേരാനെത്തുന്നവരുടെ നീക്കങ്ങള്‍ ഗൗരവമായി ശ്രദ്ധിക്കണം. സോഷ്യല്‍മീഡിയയില്‍ പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്ന ആശയങ്ങള്‍ ഉയര്‍ത്തികാട്ടുന്നവരുടെ ഡാറ്റ സൂക്ഷിക്കണം എന്നു തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആണ് പാര്‍ട്ടി പ്രധാനമായും മുന്നോട്ടുവെയ്ക്കുന്നു.

രാജ്യത്തെ എല്ലാ എംപിമാരുടെയും എംഎല്‍എമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പരിശീലന ക്ലാസ്സുകള്‍ നല്‍കാനും പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയിലാണ് ഈ ദ്വിദിന ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി നേതാക്കളുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് നിര്‍ദേശങ്ങളും ക്ലാസ്സുകളും നല്‍കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

സ്വന്തം ഓഫിസിനെക്കുറിച്ചു മികച്ച പ്രതിച്ഛായയുള്ള വാര്‍ത്തകളെ മാധ്യമങ്ങളില്‍ക്കൂടി പുറത്തുവരുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശത്തില്‍ പറയുന്നു. മാധ്യമങ്ങളുമായി ദൈനംദിന ഫോണ്‍ വിളികള്‍ നടത്താനും ആവശ്യങ്ങള്‍ പരിഗണിക്കാനും തിരക്കായതിനാല്‍ എംപി, എംഎല്‍എമാര്‍ക്ക് കഴിഞ്ഞെന്നുവരില്ല. ഓഫിസിന്റെ മുഖവും ഓഫിസും മാധ്യമങ്ങളും പൊതുജനവുമായുള്ള ബന്ധത്തില്‍ പാലമായും വര്‍ത്തിക്കേണ്ടത് നിങ്ങളോരോരുത്തരുമാണെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. നിര്‍ദേശങ്ങളടങ്ങിയ 65 പേജുള്ള പുസ്തകം പുറത്തിറക്കാനും പാര്‍ട്ടി തീരുമാനിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

10 നില കെട്ടിടം നിർമിച്ചത് വെറും 28 മണിക്കൂർ കൊണ്ട് !

ബെയ്ജിങ്: 28 മണിക്കൂറിനുളളില്‍ 10 നില കെട്ടിടം പണിത് ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍. ഭൂമികുലുക്കത്തെ ചെറുക്കാന്‍ കെല്‍പുളളതാണ് ഈ കെട്ടിടം. ചൈനയിലെ ചാങ്ഷാ നഗരത്തിലാണ്...

More Articles Like This