Friday, June 18, 2021

ദില്ലിയില്‍ പഞ്ചായത്ത് മെമ്പറെ അ‍ജ്ഞാതര്‍ വെടിവച്ച് കൊന്നു

Must Read

ദില്ലി(www.mediavisionnews.in): ഉത്തര്‍പ്രദേശില്‍നിന്നുള്ള  പഞ്ചായത്ത് മെമ്പറെ ദില്ലിയില്‍ വെടിവച്ച് കൊന്നു. ദില്ലിയിലെ ബട്ട്ല ഹൗസില്‍വച്ച് അജ്‍ഞാതര്‍ 35 കാരനായ ദില്‍ഷദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബിഎസ്പി നേതാവാണ് ഇയാള്‍. തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. ദില്‍ഷദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അന്ത്യം സംഭവിക്കുകയായിരുന്നു.

ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേര്‍ ദില്‍ഷദിന് നേരെ നാല് റൗണ്ട് വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ജാമിയ നഗറിലെ ജോഘ ഭായ് എക്സ്റ്റന്‍ഷനിലാണ് ദില്‍ഷദ് താമസിച്ചിരുന്നത്. റിയല്‍എസ്റ്റേറ്റ് ബിസിനസുകാരനാണ് ഇയാള്‍. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സബർമതി നദിയിലെ വെള്ളത്തിൽ കൊറോണ വൈറസ്; നടുക്കി റിപ്പോർട്ട്

ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി നദിയിലും സമീപത്തെ രണ്ട് തടാകത്തിലെ വെള്ളത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് റിപ്പോർട്ട്. നദിയിലെ ജലത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് വൈറസിന്റെ സാന്നിധ്യം...

More Articles Like This