Friday, June 18, 2021

തുടര്‍ച്ചയായ 43-ാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ച ശേഷം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം; കുറച്ചാല്‍ രൂപയുടെ മൂല്യം തകരുമെന്നും വാദം

Must Read

ന്യൂഡല്‍ഹി (www.mediavisionnews.in): രാജ്യവ്യാപകമായി പ്രതിപക്ഷ കക്ഷികള്‍ ഇന്ധനവില ഉയരുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ ബന്ദിലും മനംമാറ്റമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചായി 43 ാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. രൂപയുടെ മൂല്യത്തില്‍ റിക്കോഡ് ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഒരുകാരണവശാലും ഇന്ധന വില കുറയ്ക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. വില കുറച്ചാല്‍ രൂപയുടെ മൂല്യം ഇനിയും തകരും വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഇതിനു പുറമെ ധനക്കമ്മി ഉയരുമെന്നും കേന്ദ്രം പറയുന്നു.

ബന്ദ് നടന്ന ഇന്നലെ ലിറ്ററിന് പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും വീതമാണ് വര്‍ധിപ്പിച്ചത്. ഇന്ന് 15 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.95 രൂപയും ഡീസല്‍ 79.95 രൂപയുമായി. മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയില്‍ പെട്രോള്‍ ഇതാദ്യമായി 90 കടന്നു. ഇതോടെ മറാഠ്വാഡ മേഖലയിലെ പര്‍ഭണിയില്‍ പെട്രോളിന് ലിറ്ററിന് 90.12 രൂപയാണ് വില.

ജനങ്ങള്‍ ഇന്ധനവില വര്‍ധന കൊണ്ട് പൊറുതി മുട്ടുമ്പോഴാണ് കേന്ദ്രത്തിന്റെ വില കുറയ്ക്കുന്നതിന് സാധിക്കില്ലെന്ന വിശദീകരണമെന്നത് ശ്രദ്ധേയമാണ്. ഇന്ധന വില കുറച്ചാല്‍ രൂപയുടെ മൂല്യം തകരുമെന്ന് പറയുന്ന കേന്ദ്രം നിലവിലെ രൂപയുടെ തകര്‍ച്ച തടയുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കുറയുമ്പോഴും രാജ്യത്ത് വില വര്‍ധിപ്പിക്കുന്നതിന്റെ കാരണത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിനും കേന്ദ്ര സര്‍ക്കാരിന് ഉത്തരമില്ല. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനില്‍ നികുതി കുറച്ചിരുന്നു. ഇതോടെ രണ്ടു രൂപയാണ് രാജസ്ഥാനില്‍ ഇന്ധന വിലയില്‍ കുറവ് സംഭവിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ആരാധനാലയങ്ങൾ തുറക്കുമോ? വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ എപ്പോൾ തുറക്കും എന്നതിൽ വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗബാധകുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം...

More Articles Like This