Saturday, June 19, 2021

ഗുജറാത്തില്‍ പശുവിന്റെ കുത്തേറ്റ ബിജെപി എംപിയുടെ നില അതീവഗുരുതരം

Must Read

ഗുജറാത്ത്(www.mediavisionnews.in) ഗുജറാത്തില്‍ തെരുവ് പശുവിന്റെ കുത്തേറ്റ എംപിയുടെ നില അതീവഗുരുതരം. തലസ്ഥാനമായ ഗാന്ധിനഗറിലെ തെരുവ് പശുവാണ് ബിജെപിയുടെ ലോക്സഭാംഗമായ പാഠനില്‍ നിന്നുള്ള എംപിയായ ലീലാധര്‍ വഗേലയെ ആക്രമിച്ചത്.

ഇന്നലെയാണ് സംഭവം നടന്നത്. ഗുരുതരമായ പരിക്കേറ്റ എംപിയെ അപ്പോളോ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എംപിക്കും വാരിയെല്ലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. നേരത്തെ ഗുജറാത്തിലെ തെരുവുപശുശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്തില്‍ ഗോഹത്യ നടത്തുന്നവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കാന്‍ നിയമമുണ്ട്. ഇതു കാരണം ആവശ്യമായ തീറ്റ കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലും കറവ വറ്റിയാലും കാലികളെ നഗരത്തില്‍ മേയാന്‍ വിടുന്നതാണ് ഉടമകള്‍ ചെയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സ്‌കൂളുകള്‍ എന്ന് തുറക്കും? – മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍. അധ്യാപകരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ...

More Articles Like This