Saturday, June 19, 2021

കര്‍ണാടക മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഏറെ മുന്നില്‍

Must Read

ബംഗളുരു(www.mediavisionnews.in):കര്‍ണാടകത്തില്‍ നഗര മുന്‍സിപ്പാലിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ 1412 വാര്‍ഡുകളിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് ഏറെ മുന്നില്‍.വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പില്‍ 560 സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപി 499 സീറ്റിലേക്ക് ഒതുങ്ങി. 178 സീറ്റാണ് ജനതാദളിനുള്ളത്.

150 സീറ്റില്‍ സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആകെയുള്ള 30 എണ്ണത്തില്‍ തിരഞ്ഞെടുപ്പിനെ സമീപിച്ച 21 ജില്ലകളിലെ 105 മുന്‍സിപാലിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നഗരങ്ങളിലെ 29 സിറ്റി മുന്‍സിപാലിറ്റികള്‍,53 ടൗണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍, 23 ടൗണ്‍ പഞ്ചായത്ത് എന്നിവിങ്ങളിലേക്കാണ് കഴിഞ്ഞ 31 ന് വോട്ടെടുപ്പ് നടന്നത്. മുബൈ-കര്‍ണാടക,തീരപ്രദേശം,ഹൈദരാബാദ് കര്‍ണാടക എന്നീ മൂന്ന് മേഖലകളിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നു.

പതിവ് പോലെ പഴയ മൈസൂര്‍ മേഖലയില്‍ ഇത് ജനതാതളുംകൂടി ഉള്‍പ്പെടുന്ന ത്രികോണ മത്സരമായിരുന്നു. 2013 ല്‍ 4976 സീററുകളിലേക്ക് നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 1960 സീറ്റുകളില്‍ വിജയിച്ചിരുന്നു. ജെഡിഎസ്-ബിജെപി സഖ്യം അന്ന് നേടിയത് 905 വീതം സീറ്റുകളാണ്. 1206 സീറ്റില്‍ സ്വതന്ത്രരാണ് വിജയം വരിച്ചത്. പിന്നീട് 2014 ലാണ് ലോകസഭാ തിരഞ്ഞെടുപ്പില്‍ രാജ്യാവ്യാപകമായി ബിജെപിയ്ക്ക് അനുകൂലമായ കാറ്റ് വീശുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സ്‌കൂളുകള്‍ എന്ന് തുറക്കും? – മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍. അധ്യാപകരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ...

More Articles Like This