Sunday, June 20, 2021

കനത്ത മഴയും മണ്ണിടിച്ചിലും: മംഗളൂരു-ബംഗളൂരു പാതയിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

Must Read

ബെംഗളൂരു(www.mediavisionnews.in): ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം മംഗളൂരു-ബംഗളൂരു പാതയിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സെപ്തംബര്‍ 15 വരെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് നിര്‍ത്തി വെച്ചിരിക്കുന്നത്. റെയില്‍ പാളത്തില്‍ മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കിയത്.

ഇതേതുടര്‍ന്ന് രണ്ട് പ്രത്യേക തീവണ്ടികള്‍ പ്രശ്‌നബാധിത സ്ഥലങ്ങളില്‍ നിന്ന് മാറി സര്‍വീസ് നടത്തുന്നതാണ്. ഹസ്സന്‍-യശ്വന്ത്പുര്‍ ജന്‍സാധാരണ്‍ പ്രത്യേക തീവണ്ടി സെപ്റ്റംബര്‍ രണ്ട്, ഒമ്പത് എന്നീ തീയതികളില്‍ പ്രത്യേക സര്‍വീസ് നടത്തുന്നതാണ്. യശ്വന്ത്പുര്‍-ഹസ്സന്‍ ജന്‍സാധാരണ്‍ ട്രെയിന്‍ സെപ്റ്റംബര്‍ 8,15 തീയതികളില്‍ ഓടുന്നതായിരിക്കും. ട്രെയിന്‍ സംവിധാനം നിര്‍ത്തലാക്കിയത് ഈ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

10 നില കെട്ടിടം നിർമിച്ചത് വെറും 28 മണിക്കൂർ കൊണ്ട് !

ബെയ്ജിങ്: 28 മണിക്കൂറിനുളളില്‍ 10 നില കെട്ടിടം പണിത് ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍. ഭൂമികുലുക്കത്തെ ചെറുക്കാന്‍ കെല്‍പുളളതാണ് ഈ കെട്ടിടം. ചൈനയിലെ ചാങ്ഷാ നഗരത്തിലാണ്...

More Articles Like This