Friday, June 18, 2021

ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത് 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍; ദുരൂഹത

Must Read

കൊല്‍ക്കത്ത(www.mediavisionnews.in): ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊല്‍ക്കത്തയിലെ ആളൊഴിഞ്ഞ സ്ഥലത്ത് പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത് 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍.

കൊല്‍ക്കത്തയില്‍ രാജാറാം മോഹന്‍ റോയ് സരണയില്‍ നിന്നാണ് ഞായറാഴ്ച ശുചീകരണ തൊഴിലാളികള്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്ന റാക്കറ്റിന് പങ്കുള്ളതായി സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ എ.എന്‍.ഐ ന്യൂസിനോട് പറഞ്ഞു.

പല മൃതദേഹങ്ങളും പൂര്‍ണ്ണമായും അഴുകിയ നിലയിലാണ്്. ചിലത് അധികം പഴക്കമില്ലാത്തതാണ്. എവിടെ നിന്നാണ് ഇവ എത്തിയതെന്ന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ ദൂരെ നിന്നും എത്തി ഇവിടെ ഉപേക്ഷിച്ച് പോയതാവാനും സാധ്യതയുണ്ട്.

മേയര്‍ സോവന്‍ ചാറ്റര്‍ജി, പൊലീസ് കമ്മീഷനര്‍ രാജീവ് കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നതായും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ആരാധനാലയങ്ങൾ തുറക്കുമോ? വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ എപ്പോൾ തുറക്കും എന്നതിൽ വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗബാധകുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം...

More Articles Like This