Friday, June 18, 2021

അടിമുടി മാറാന്‍ ഇന്ത്യന്‍ റെയില്‍വേ; ട്രെയിനിനുള്ളില്‍ സൗജന്യ വൈഫൈയും സിസിടിവിയും വരുന്നു

Must Read

ന്യൂഡല്‍ഹി:(www.mediavisionnews.in) ട്രെയിനുകളില്‍ സൗജന്യ വൈഫൈ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ നാനൂറോളം റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമാക്കിയിട്ടുള്ള വൈഫൈ സംവിധാനം ഓടുന്ന ട്രെയിനുകളിലും സാധ്യമാക്കും. എക്‌സ്പ്രസ് ട്രെയിനുകളിലാകും തുടക്കത്തില്‍ ഈ സൗകര്യമുണ്ടാകുക. പുതിയ പരിഷ്‌കാരങ്ങളിലൂടെ സുവര്‍ണ നിലവാരത്തിലെത്താനുള്ള ശ്രമങ്ങളാണ് റെയില്‍വേ നടത്തുന്നത്.

കോച്ചുകള്‍ നവീകരിക്കുന്നതിനുള്ള പദ്ധതികളും റെയില്‍വേ ആസുത്രണം ചെയ്യുന്നുണ്ട്. കോച്ചിന്റെ ഉള്ളിലും പുറത്തും നിറം ഉള്‍പ്പെടെ മാറ്റി കാഴ്ചയില്‍ ആകര്‍ഷകമാക്കും. യാത്രക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തി, ട്രെയിനുകളില്‍ സിസി ടിവിയും ഘടിപ്പിക്കും. ടോയ് ലറ്റുകള്‍ നവീകരിക്കുന്നതിനു പുറമെ ആധുനിക സീറ്റിങ്ങ് സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തും. കോച്ചിന്റെ പ്രവേശന കവാടത്തില്‍ ഒരു വശത്ത് ഇന്ത്യന്‍ പതാകയും മറ്റേ വശത്ത് സ്വച്ച്താ അടയാളവും പതിക്കും. ഉത്കൃഷ്ട് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇവ നടപ്പാക്കുക.

വൃത്തിക്കും സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയുള്ള നിലവാരമുയര്‍ത്തല്‍ ആദ്യം നടപ്പാക്കുന്നത് ഉത്തര റെയില്‍വേ ഡിവിഷനിലായിരിക്കും. ഉത്തര റെയില്‍വേ ഡിവിഷനില്‍ ജനുവരിയോടെ ഈ സൗകര്യങ്ങള്‍ നടപ്പാക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. പിന്നീട് മറ്റു 15 ഡിവിഷനുകളിലും ഇത് പ്രാവര്‍ത്തികമാക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സബർമതി നദിയിലെ വെള്ളത്തിൽ കൊറോണ വൈറസ്; നടുക്കി റിപ്പോർട്ട്

ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി നദിയിലും സമീപത്തെ രണ്ട് തടാകത്തിലെ വെള്ളത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് റിപ്പോർട്ട്. നദിയിലെ ജലത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് വൈറസിന്റെ സാന്നിധ്യം...

More Articles Like This