23 റണ്‍സ് നേടിയാല്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

0
164

ബെര്‍മിംഗ്ഹാം (www.mediavisionnews.in):  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരുപിടി നേട്ടങ്ങള്‍. 23 റണ്‍സ് കൂടി നേടിയാല്‍ ഇംഗ്ലണ്ടിനെതിരെ 1000 റണ്‍സ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലി ഇടം നേടും.

നിലവില്‍ 977 റണ്‍സാണ് ഇംഗ്ലണ്ടിനെതിരെ കോഹ്‌ലി നേടിയിട്ടുള്ളത്. 14 മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി ഇത്രയും റണ്‍സ് സ്വന്തമാക്കിയിട്ടുള്ളത്. 3 സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയുമാണ് കോഹ്‌ലി ഇംഗ്ലണ്ടിനെതിരെ നേടിയിട്ടുള്ളത്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം. ഏഴ് സെഞ്ച്വറികളും 13 അര്‍ധസെഞ്ച്വറികളുമടക്കം 2535 റണ്‍സാണ് സച്ചിന്‍ നേടിയിട്ടുള്ളത്.

സുനില്‍ ഗവാസ്‌കര്‍ (2483), രാഹുല്‍ ദ്രാവിഡ് (1950), ഗുണ്ടപ്പ വിശ്വനാഥ് (1880), ദിലീപ് വെംഗ്‌സാര്‍ക്കര്‍ (1589), കപില്‍ദേവ് (1355), അസ്ഹറുദ്ദീന്‍ (1278), വിജയ് മഞ്ജരേക്കര്‍ (1181), ധോണി (1157), ഫറൂഖ് എഞ്ചിനീയര്‍ (1113), പൂജാര (1061), രവി ശാസ്ത്രി (1026) എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങള്‍.

ഇംഗ്ലണ്ടിന് പുറമെ ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്റ് ടീമുകള്‍ക്കെതിരെയും മികച്ച റെക്കോഡാണ് കോഹ്‌ലിയ്ക്കുള്ളത്.

എവേ മാച്ചുകളില്‍ ഓസീസിനെതിരെ 992 റണ്‍സും അഞ്ച് സെഞ്ച്വറിയും ഇന്ത്യന്‍ നായകന്റെ പേരിലുണ്ട്. രണ്ട് സെഞ്ച്വറിയടക്കം അഞ്ച് കളികളില്‍ 558 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്‌ലി നേടിയിട്ടുള്ളത്.

ന്യൂസിലാന്റിനെതിരെ രണ്ട് കളികളില്‍ ഒരു സെഞ്ച്വറിയടക്കം 214 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here