Sunday, June 20, 2021

സ്പാനിഷ് സൂപ്പര്‍താരം ജെറാഡ് പിക്വെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു

Must Read

മാഡ്രിഡ്(www.mediavisionnews.in): ബാഴ്‌സലോണയുടെ സ്പാനിഷ് പ്രതിരോധതാരം ജെറാഡ് പിക്വെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു.

2009-ല്‍ സ്‌പെയിനിനായി അരങ്ങേറിയ പിക്വെ, 102 മത്സരങ്ങളില്‍ രാജ്യത്തിന്റെ ജേഴ്‌സിയണിഞ്ഞു. സെന്റര്‍ ബാക്ക് പൊസിഷനില്‍ കളിച്ച പിക്വെ അഞ്ചു ഗോളുകള്‍ ദേശീയ ടീമിനായി നേടി.

2010-ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു പിക്വെ. രണ്ടു വര്‍ഷത്തിനുശേഷം യൂറോകപ്പിലും സ്‌പെയിന്‍ കിരീടം നേടിയപ്പോള്‍ ടീമിന്റെ നെടുംതൂണായിരുന്നു പിക്വെ.

2016 ഒക്ടോബറില്‍ അല്‍ബേനിയയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം, അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിക്കാനുള്ള തീരുമാനം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ റഷ്യയോടു പരാജയപ്പെട്ടാണ് സ്‌പെയിന്‍ പുറത്തായത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പുതിയ രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More Articles Like This