Friday, June 18, 2021

സെപ്തംബര്‍ 1 മുതല്‍ അഞ്ച് വരെ രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന വാര്‍ത്ത വ്യാജം; വാസ്തവം ഇതാണ്

Must Read

ന്യൂഡല്‍ഹി (www.mediavisionnews.in):സെപ്റ്റംബര്‍ 1 മുതല്‍ അഞ്ച് വരെ രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് സെപ്റ്റംബര്‍ 1 മുതല്‍ അഞ്ച് വരെ രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്.

സെപ്റ്റംബര്‍ 1 മുതല്‍ അഞ്ച് വരെ രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും ഇതിനാല്‍ ബാങ്കിങ് ഇടപാടുകള്‍ എല്ലാം അതിന് മുമ്പ് തന്നെ തീര്‍ത്ത് വയ്ക്കണമെന്നുമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നത്.

സെപ്റ്റംബര്‍ 1 ശനിയാഴ്ച ചില സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി ബാധകമാണെന്നും സെപ്റ്റംബര്‍ 2, ഞായറാഴ്ച അവധി, സെപ്തംബര്‍ 3 ന് ജന്മാഷ്ടമി അവധി, അതിന് ശേഷം സെപ്തംബര്‍ 4,5 തിയതികളില്‍ ബാങ്ക് ജീവനക്കാരുടെ സമരവും കാരണമാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് എന്നായിരുന്നു ഇതിനുള്ള വിശദീകരണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9947019278 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ആരാധനാലയങ്ങൾ തുറക്കുമോ? വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ എപ്പോൾ തുറക്കും എന്നതിൽ വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗബാധകുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം...

More Articles Like This