Saturday, June 19, 2021

മലയാളികൾ ഒന്നിച്ചു;മലയാളികളുടെ വിമര്‍ശന പ്രളയം; റിപ്പബ്ലിക് ടിവിയുടെ ആപ്പ്‌ റേറ്റിങ് കുത്തനെ ഇടിഞ്ഞു

Must Read

ന്യൂഡല്‍ഹി (www.mediavisionnews.in):റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വോമിക്കെതിരായ മലയാളികളുടെ സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ ചാനലിന്റെ ഔദ്യോഗിക ന്യൂസ് ആപ്ലിക്കേഷൻ റേറ്റിങ് കുത്തനെ ഇടിഞ്ഞു. മലയാളികൾ ഒന്നടങ്കം ആക്രമണം തുടർന്നതോടെ ആപ്പിന്റെ റേറ്റിങ് 1.4 ആയി താഴ്ന്നു.

ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, പ്ലേസ്റ്റോർ തുടങ്ങി എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മലയാളികൾ ഒന്നിച്ചു പ്രതിഷേധം അറിയിക്കുന്നത് തുടരുകയാണ്. റിപ്പബ്ലിക്ക് ടിവിയുടെ ആന്‍ഡ്രോയിഡ് പ്ലേസ്‌റ്റോറിലും റേറ്റിങ് തകർത്ത മലയാളികൾ ആപ്പിന് താഴെ പ്രതിഷേധ കമന്റുകൾ കൊണ്ടു നിറച്ചിരിക്കുന്നു.

ആപ്പിന് അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിങ് നല്‍കിയാണ് മലയാളികള്‍ പ്രതിഷേധിക്കുന്നത്. ശനിയാഴാച് രാത്രി വരെ ആപ്പ് റേറ്റിങ് 3.6 ആയിരുന്ന. എന്നാൽ രാവിലെ ആയപ്പോഴേക്കും റേറ്റിംഗ് 1.4 ആയി. #Proundtobeamalayali, #Proundtobeakerala എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററിൽ സജീവമായി ക്യാംപയിൻ നടത്തുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സ്‌കൂളുകള്‍ എന്ന് തുറക്കും? – മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍. അധ്യാപകരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ...

More Articles Like This