‘ഭാരത് മാതാ കീ ജയ്’ നിര്‍ബന്ധമായും ചൊല്ലണം: സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിംങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി യുപി വഖഫ് ബോര്‍ഡ്

0
135

യുപി(www.mediavisionnews.in):സ്വാതന്ത്ര്യദിനത്തില്‍ ‘ഭാരത് മാതാ കീ ജയ്’ നിര്‍ബന്ധമായും ചൊല്ലണമെന്ന് ഉത്തര്‍ പ്രദേശ് ശിയ വഖഫ് ബോര്‍ഡ് മുസ്ലിം മതസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഓഗസ്റ്റ് 15ന് വഖഫ് ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഇത് നിര്‍ബന്ധമായും ചൊല്ലണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയ ശിയ വഖഫ് ബോര്‍ഡ് ഇത് പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി. രാജ്യത്ത് ദേശീയതയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ താല്‍ക്കാലികമായി ശമിച്ചിരിക്കുമ്പോഴാണ് ശിയ വഖഫ് ബോര്‍ഡ് പുതിയ ഉത്തരവ് പുറത്തിക്കിയിരിക്കുന്നത്.

രാജ്യത്തെ മുസ്ലിംങ്ങള്‍ക്കെതിരേ ദേശവിരുദ്ധത അടക്കമുള്ള ആരോപണങ്ങള്‍ ബിജെപി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വഖഫ് ബോര്‍ഡിന്റെ നീക്കം. ഭാരത് മാതാ കീ ജയ് എന്ന് പറയാത്തവരെല്ലാം പാകിസ്ഥാനികളാണെന്ന നിലപാട് തങ്ങളുടെ നേതാക്കളിലൂടെ ബിജെപി പലതവണ വ്യക്തമാക്കിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here