പ്രളയക്കെടുതി; കേരളത്തിന് പഞ്ചാബ് 10 കോടി രൂപ നല്‍കും

0
164

അമൃത്സര്‍(www.mediavisionnews.in): പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പഞ്ചാബിന്റെ സഹായം. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് 10 കോടി രൂപ ധനസഹായം നല്‍കുമെന്നു പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു.

ഇതില്‍ അഞ്ചു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടു കൈമാറും. അഞ്ചു കോടി രൂപയ്ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കും. 30 ടണ്‍ ഭക്ഷ്യ വസ്തുക്കളാണ് നല്‍കുക.

ഒരു ലക്ഷം ഭക്ഷണപ്പാക്കറ്റുകള്‍ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തേക്ക് എത്തും. ഈ സാധനങ്ങളുമായി 4 വ്യോമസേനാ ഹെലികോപ്റ്ററുകള്‍ കേരളത്തിലേക്ക് ഉടന്‍ പുറപ്പെടും.

കൂടാതെ പഞ്ചാബ് ഐ.എ. എസ് ഓഫീസര്‍മാരുടെ സംഘടന ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചു. അമരീന്ദര്‍ സിംഗിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here