പശുക്കള്‍ക്കുവേണ്ടി കൊല്ലാനും മരിക്കാനും തയ്യാര്‍: ഗോരക്ഷാ പ്രവര്‍ത്തനത്തിനായി തെലങ്കാന എം.എല്‍.എ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു

0
141

ഹൈദരാബാദ്(www.mediavisionnews.in):: ബി.ജെ.പി ഗോരക്ഷകര്‍ക്ക് യാതൊരു പിന്തുണയും നല്‍കുന്നില്ലെന്ന് ആരോപിച്ച് തെലങ്കാനയില്‍ ബി.ജെ.പി എം.എല്‍.എ ടി രാജാ സിങ് ലോധ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. രാജിക്കത്ത് തെലങ്കാന ബി.ജെ.പി പ്രസിഡന്റ് കെ. ലക്ഷ്മണിന് കൈമാറിയതായും സിങ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സിങ്.

‘എന്നെ സംബന്ധിച്ച് ഹിന്ദു ധര്‍മ്മത്തിനും പശു സംരക്ഷണത്തിനുമാണ് പ്രാധാന്യം. രാഷ്ട്രീയം അതിനുശേഷം വരുന്ന ഒന്നാണ്. ഗോരക്ഷയ്ക്കുവേണ്ടി ഞാന്‍ ബി.ജെ.പിയില്‍ നിന്നും രാജിവെക്കുന്നു. പലതവണ ഈ വിഷയം ഞാന്‍ നിയമസഭയില്‍ ഉയര്‍ത്തിയിരന്നു. പക്ഷേ പാര്‍ട്ടി യാതൊരു സഹായവും നല്‍കിയില്ല.’ അദ്ദേഹം ആരോപിച്ചു.

‘ ഞാനുള്‍പ്പെടുന്ന ഗോരക്ഷാ സംഘം തെരുവുകളില്‍ തമ്പടിക്കുകയും സംസ്ഥാനത്തെ ഗോഹത്യ അവസാനിപ്പിക്കുകയും ചെയ്യും.’ അദ്ദേഹം വിശദീകരിക്കുന്നു. പശു സംരക്ഷണത്തിനുവേണ്ടി കൊല്ലുകയും മരിക്കുകയും ചെയ്യും. പശുക്കള്‍ കൊലചെയ്യപ്പെടാത്ത സാഹചര്യമാണ് ഞങ്ങളുടെ ലക്ഷ്യം’ എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ സിങ്ങിനെതിരെ പൊലീസ് കേസെടുത്തിരുന്നു. താന്‍ കാരണം ബി.ജെ.പി ബുദ്ധിമുട്ടിലാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് രാജിവെക്കുന്നതെന്നും സിങ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here