‘പന്നി മനുഷ്യക്കുഞ്ഞിനെ പ്രസവിച്ചു’?; യാഥാര്‍ത്ഥ്യമെന്ത്?

0
145

(www.mediavisionnews.in)ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പന്നി മനുഷ്യക്കുഞ്ഞിനെ പ്രസവിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം തെളിഞ്ഞു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലാണ് മനുഷ്യനോട് ഏറെ സാമ്യതയുള്ള പന്നിക്കുഞ്ഞ് ജനിച്ചതെന്നായിരുന്നു പ്രചാരണം. പ്രചരിച്ച ചിത്രം മനുഷ്യക്കുഞ്ഞിനോട് സാമ്യമുള്ളത് തന്നെയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സത്യം പുറത്തുവന്നിരിക്കുകയാണ്. ഇറ്റാലിയന്‍ കലാകാരനായ ലെറ മഗനാച്ചോയുടെ ഒരു സൃഷ്ടിയാണ് ഇത്. കാഴ്ചയില്‍ യഥാര്‍ത്ഥമാണെന്ന് തോന്നുന്ന ഇത് നിര്‍മ്മിച്ചിരിക്കുന്നത് സിലിക്കണ്‍ റബ്ബര്‍ ഉപയോഗിച്ചാണ്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ദിവസങ്ങള്‍ക്ക് മുമ്പ് ലൈറ തന്നെയാണ് കലാസൃഷ്ടി പുറത്തു വിട്ടത്. ഇത് വില്‍പ്പനക്കാണെന്ന് കാണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ചിലരെടുത്ത് പന്നിക്കുഞ്ഞെന്ന രീതിയില്‍ പ്രചരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here