ന്യൂഡല്‍ഹി(www.mediavisionnews.in): ഭാരതീയ ജനതാ പാര്‍ട്ടി വരാനിരിക്കുന്ന ഛത്തീസ്ഗഢ് , മധ്യപ്രദേശ് , രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമെന്ന് അഭിപ്രായ സര്‍വ്വേ. എബിപിന്യൂസും സി വോട്ടറും സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് ബിജെപി പരാജയപ്പെടുമെന്ന പ്രവചനം.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടും.മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളില്‍ 117 എണ്ണവും ഛത്തീസ്ഗഢിലെ 90 സീറ്റുകളില്‍ 54 എണ്ണവും രാജസ്ഥാനിലെ 200 സീറ്റുകളില്‍ 130 എണ്ണവുമാണ് കോണ്‍ഗ്രസ് നേടുക. ബിജെപിക്ക് 106, 33, 57 സീറ്റുകളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുക.
എബിപിന്യൂസും സി വോട്ടറും സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ 28000 ആളുകളാണ് പങ്കെടുത്തത്. സര്‍വ്വേയില്‍് വ്യത്യസ്തമായ താത്പര്യങ്ങള്‍ പ്രകടിപ്പിച്ച മൂന്നുസംസ്ഥാനങ്ങളിലെയും ആളുകള്‍ എന്നാല്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള ആദ്യ പരിഗണന നരേന്ദ്ര മോദിക്കാണ് നല്‍കിയത്. രണ്ടാം സ്ഥാനമാണ് സര്‍വ്വേയില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്.