ഗൗതം ഗംഭീര്‍ ബി.ജെ.പി ടിക്കറ്റില്‍ ദല്‍ഹിയില്‍ മത്സരിക്കുന്നു

0
148

ന്യൂദല്‍ഹി(www.mediavisionnews.in): വരുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണ്‍ ആണ് ഗംഭീര്‍ ബി.ജെ.പിയില്‍ ചേരുന്നെന്നും ദല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആം ആദ്മി ഭരിക്കുന്ന ദല്‍ഹിയില്‍ ദീര്‍ഘനാളായി അധികാരത്തിന് പുറത്തു നില്‍ക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി ഗംഭീറിനെ മത്സരിപ്പിക്കാനൊരുങ്ങുന്നത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്ക് വേണ്ടി ഗംഭീര്‍ പ്രചാരണത്തിനിറങ്ങിയിരുന്നു.

മുഹമ്മദ് അസ്ഹറുദ്ദീന്‍, നവജോത് സിങ് സിന്ധു, മുഹമ്മദ് കൈഫ്, പ്രവീണ്‍ കുമാര്‍, വിനോദ് കാംബ്ലി, മന്‍സൂര്‍ അലി ഖാന്‍ പട്ടോഡി എന്നീ മുന്‍ താരങ്ങള്‍ കളിക്കളം വിട്ട ശേഷം രാഷ്ട്രീയത്തിലെത്തിയവരാണ്.

2016ലാണ് മുപ്പത്തിയാറുകാരനായ ഗംഭീര്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ ഡെല്‍ഹി ടീം മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്ന് ഗംഭീര്‍ ക്യാപ്റ്റന്‍സി രാജിവെച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here