‘കേരളത്തിന് അരിയും അവശ്യസാധനങ്ങളും അഞ്ച് കോടി രൂപയും…’

0
159

ചെന്നൈ(www.mediavisionnews.in): പ്രളയ ദുരന്തത്തില്‍ മരവിച്ചുപോയ കേരളത്തിന് കൂടുതല്‍ ആശ്വാസം പകര്‍ന്ന് തമിഴ്‌നാട്. അരിയും പാലുമുള്‍പ്പെടെയുള്ള ഭക്ഷണവും 5 കോടി രൂപയുടെ അധിക സംഭാവനയും നല്‍കുമെന്ന് മുഖ്യമന്ത്രി പളനി സ്വാമി അറിയിച്ചു.

500 ടണ്‍ അരി, 300 ടണ്‍ പാല്‍പ്പൊടി, 1,500 ലിറ്റര്‍ സംസ്‌കരിച്ച പാല്‍, 10,000 ബ്ലാങ്കറ്റുകള്‍, മുണ്ടുകള്‍, ലുങ്കികള്‍ തുടങ്ങിയ സാധനങ്ങള്‍ ഉടന്‍ കേരളത്തിലെത്തിക്കുമെന്നാണ് പളനി സ്വാമി അറിയിച്ചത്. നേരത്തേ പ്രഖ്യാപിച്ച 5 കോടിക്ക് പുറമെ, 5 കോടി രൂപ കൂടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്ന് സമാഹരിച്ച അവശ്യ വസ്തുക്കള്‍ ഇപ്പോള്‍ ജില്ലകളുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നും ഇത് ഇനിയും തുടരുമെന്നും തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here