ദില്ലി (www.mediavisionnews.in):ഈ മാസം ഏഴിന് രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച് തൊഴിലാളി യൂണിയനുകള്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന വാഹന നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന ആവശ്യമുന്നിയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
പണിമുടക്കില്‍ ബിജെപിയുടെ കീഴിലുള്ള ബിഎംഎസ് ഒഴികെ എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുക്കും. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബില്‍ മുഖാന്തരം മോട്ടോര്‍ മേഖല മുഴുവനും കുത്തകളുടെ കീഴിലായി മാറുമെന്ന് തൊഴിലാളി യൂണിയനുകള്‍ ആരോപിച്ചു.
ഇപ്പോഴുള്ള മോട്ടോര്‍ വാഹന നിയമം കാര്യക്ഷമായി മാറ്റുന്നതിന് പകരം വ്യവസായം പൂര്‍ണമായി കുത്തകകള്‍ക്കു കീഴിലാക്കുന്നതിനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഈ നീക്കത്തെ എതിര്‍ക്കുന്നതിനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്നും യൂണിയനുകള്‍ കൂട്ടിച്ചേര്‍ത്തു .