ഇത്തവണ ഐഎസ്എല്‍ ആരംഭിക്കുന്നത് സെപ്റ്റംബര്‍ അവസാനം; അവസാനിക്കുന്നത് മാര്‍ച്ച് പകുതിയോടെ

0
162

കൊച്ചി (www.mediavisionnews.in):  ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സെപ്റ്റംബര്‍ അവസാനം തന്നെ ലീഗ് ആരംഭിക്കും. സെപ്റ്റംബര്‍ 30ന് ആരംഭിക്കാനാണ് ഇപ്പോള്‍ പദ്ധതിയിടുന്നത്. മാര്‍ച്ച് പകുതിവരെ ഐഎസ്എല്‍ നീളും. എന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത.

ഐഎസ്എല്ലിന് മൂന്ന് ഇടവേളകളാണ് ഉണ്ടാവുക. ഒക്ടോബറിലും നവംബറിലും ഇന്ത്യയ്ക്ക് സൗഹൃദ മത്സരങ്ങള്‍ ഉണ്ടാകും. ചൈനയുമായും സിറിയയുമായും ഇന്ത്യ കളിക്കും. ഈ സമയത്താണ് ഐഎസ്എല്‍ ഇടവേളകള്‍ ഉണ്ടാവുക. ഡിസംബര്‍ പകുതിക്കുവച്ചും ഐഎസ്എല് ഇടവേളയുണ്ടാകും. യുഎഇയിലെ എഎഫ്‌സി കപ്പില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുന്നതിനാലാണിത്.

പുതിയ ടീമുകള്‍ ഇത്തവണ ഐഎസ്എല്ലില്‍ ഉണ്ടാകില്ല. കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനാണ് ഈ തീരുമാനം ഏറ്റവും തിരിച്ചടിയാകുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ രണ്ടാമതെത്താന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. ഇതോടെ ടീമിലേക്ക് വലിയ നിക്ഷേപമാണ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here